ലാ ലിഗ: ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാതെ ആറ് ഗോളുകളാണ് നേടിയത്.

മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30′), ലാൽചാൻ വെയ്ൽസ് (57′), ഡാമി നജാരിനെ (75′), ഫോർണാരോളി (78′) എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്.

ആറ് ഗോൾ വഴങ്ങിയെങ്കിലും മൂന്നു മികച്ച സേവുകളോടെ ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ് കയ്യടി നേടി. ഇക്കഴിഞ്ഞ നാലാം തീയതി 18 വയസ്സ് തികഞ്ഞ ധീരജ് ഇന്നലെ ആദ്യമായി സീനിയർ ടീമിൽ കളിക്കുകയായിരുന്നു.

തോറ്റെങ്കിലും കരുത്തരായ മെല്‍ബണ്‍ ടീമിനെതിരായ കളി ബ്ലാസ്റ്റേഴ്സിന് പുതിയ പാഠങ്ങളാണ് നല്‍കുന്നത്. അതേസമയം, ഐഎസ്‌എല്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയം പ്രീ സീസണ്‍ ടൂര്‍ണമെന്‍റിനോട് ഏറെ ആവേശം കാണിച്ചില്ല. സ്‌റ്റേഡിയത്തിന്‍റെ പകുതിയോളം ഭാഗവും ഒഴിഞ്ഞു കിടക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി സ്പാനിഷ് ക്ലബ് ജിറോണ എഫ്‌സിയുമായി ഏറ്റുമുട്ടും.

prp

Related posts

Leave a Reply

*