പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ത മധുരവുമായി ചാക്കോച്ചന്‍

നാളെ പിറന്നാള്‍ ആഘോഷിക്കുന്ന നമ്മടെ ചാക്കോച്ചന്‍ മധുര വാര്‍ത്ത നല്‍കുന്നു. ഇത്തവണ പൊന്നോമനകള്‍ക്കാണ് ചക്കോച്ചന്‍റെ  മധുര സമ്മാനം. പിറന്നാളിന്‍റെ ഭാഗമായി ചാക്കോച്ചന്‍ നാളെ ജനിക്കുന്ന പൊന്നോമനകള്‍ക്ക് സ്വര്‍ണ്ണ സമ്മാനം നല്‍കും. ചാക്കോച്ചന്‍ ലൗവ്വേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയുമാണ് ഈ നന്മയ്ക്കുപിന്നില്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചാക്കോച്ചന്‍റെ സ്നേഹിതര്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ‘ചാക്കോച്ചന്‍ ലോവേഴ്സ്’ ആണ് ചാക്കോച്ചന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ അങ്ങോളം ഇങ്ങോളം പല സേവന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിര സമ്മാനമാണ് ചാക്കോച്ചന്‍ ലൗവ്വേഴ്സ് സമ്മാനമായി നല്‍കുന്നത്. മാത്രമല്ല ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയും മെഡക്സ് ഫാര്‍മസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വച്ച് ബ്ലഡ്ഡ് ഡൊണേഷന്‍ ക്യാമ്പും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇതേപ്പറ്റി കുഞ്ചാക്കോ ബോബന്‍ തന്നെ ഫേസ്ബുക്ക് ലൈവിലെത്തി പങ്കുവെച്ചു.

CHACKOCHAN FRIENDS UAE 🇦🇪 & MEDEX GROUP!!

🤗🤗Thank you…🙏🏼CHACKOCHAN FRIENDS UAE 🇦🇪 & MEDEX GROUP!!🎉

Posted by Kunchacko Boban on Tuesday, October 30, 2018

Related posts

Leave a Reply

*