മുഖ്യമന്ത്രിക്ക് ധാര്‍ഷ്‌ട്യം: കെ.സുധാകരന്‍

പമ്പ: സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ പൊലീസിന്‍റെ ഇടപെടലും നടപടികളും അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസി‌ഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. തികഞ്ഞ അവധാനതയോടെവേണം ഇത്തരം കാര്യങ്ങളും സാഹചര്യങ്ങളും നേരിടാന്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണ് പൊലീസ് നടപടികളില്‍ കാണാനാകുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമലയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ടുപോകും. നിലയ്ക്കലില്‍ പൊലീസിന്‍റെ പെരുമാറ്റം ആശാസ്യകരമല്ല. സമരത്തിന്‍റെ പേരില്‍ ബി.ജെ.പിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം നടത്തുന്നത്. നിയമനിര്‍മ്മാണം നടത്തിയാല്‍ പോരേ. സംസ്ഥാന സര്‍ക്കാരിനായാലും ഇത് ചെയ്താല്‍ പോരെ. കൊടിയുമെടുത്ത് ബിജെപിക്കാര്‍ സമരം ചെയ്തതിന്‍റെ ഔചിത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

സമരത്തിന്‍റെ അനിവാര്യത കോണ്‍ഗ്രസ് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഡല്‍ഹിക്ക് പോയിട്ടുണ്ട്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കേന്ദ്ര നേതൃത്വത്തിന് അറിയില്ല. അത് ബോദ്ധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയും.

ഈ പ്രതിഷേധത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സഹനസമരമാണിത്. ഇതില്‍ മറ്റൊരു അജണ്ടയില്ലെന്നും സുധാകരന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*