ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യ; പ്രതിച്ഛായ തകര്‍ക്കാനുള്ള ലീഗിന്‍റെ’ ശ്രമമെന്ന് കോടിയേരി

കൊച്ചി: കെ.ടി ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജലീല്‍ തെറ്റു ചെയ്‌തെന്ന് പാര്‍ട്ടി കരുതുന്നില്ല. ജലീലിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ലീഗിന്‍റെ ശ്രമമെന്നും കോടിയേരി പറയുന്നു.

നിയമലംഘനമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. നടക്കുന്നത് സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമെന്നും കോടിയേരി വ്യക്തമാക്കി. ബന്ധു നിയമനത്തില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് കെടി ജലീലും പ്രതികരിച്ചത്.അദീബിന്‍റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാനാണ്. അദീബിന്‍റെത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനം മാത്രമാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മുന്‍പും നിയമനം നടന്നിട്ടുണ്ട്. അതുകൊണ്ട് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ല. ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണ്. ആരോപണ വിധേയനായ യുഡി ക്ലര്‍ക്കിനെ തനിക്ക് ഒര്‍മ്മയില്ലെന്നും മന്ത്രി പറയുകയുണ്ടായി.

prp

Related posts

Leave a Reply

*