കെവിനെ ഒറ്റുകൊടുത്ത പൊലീസുകാര്‍ അപകടത്തില്‍പെട്ടു, ഒരാളുടെ നില ഗുരുതരം

കോട്ടയം: കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദുരഭിമാനക്കൊലയെന്നു വിശേഷിപ്പിച്ച കെവിന്‍റെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. കൂടാതെ പൊലീസിന്‍റെ അനാസ്ഥയിലും ക്രൂരതയിലും സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കെവിന്‍റെ കൊലപാതകം.

ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എ.എസ്‌ഐ യായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  ഇവരില്‍ ബിജുവിന്‍റെ പരിക്ക് ഗുരുതരമാണ്. ബുധനാഴ്ച രാവിലെ അഞ്ചിന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.

കെവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായ സാനു ചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ എ.എസ്.എെയായിരുന്ന ടി.എം. ബിജുവിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നല്‍കിയിരുന്നു. ഇതിനായിരുന്നു ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

prp

Related posts

Leave a Reply

*