സംസ്ഥാന സ്‌കൂള്‍ കായിക മേള; ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്‍റെ ആദര്‍ശ് ഗോപിയാണ് ഒന്നാമതെത്തിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

മീറ്റിലെ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിനാണ് ലഭിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖാണ് സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ എന്‍.വി. അമിത്തിനാണ് ഈയിനത്തില്‍ വെള്ളി. മൂന്ന് ദിവസമായി നടക്കുന്ന മീറ്റില്‍ ആകെ 96 ഫൈനലുകളാണുള്ളത്. ഇതില്‍ 31 എണ്ണം ആദ്യദിനത്തില്‍ത്തന്നെ നടക്കും.

അണ്ടര്‍14, 17, 19 ഇനങ്ങളിലായാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് 17 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീറ്ററോടെയാണ് മേളയ്ക്ക് തുടക്കമായത്. 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും 17 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെയും 3000 മീറ്ററുകള്‍ ട്രാക്കില്‍ തുടര്‍ന്ന് നടക്കും. 400 മീറ്റര്‍, ലോംഗ് ജമ്പ്, പോള്‍വാട്ട്, ഹര്‍ഡില്‍സ്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ ഇനങ്ങളില്‍ വിവിധ ഏജ് കാറ്റഗറികളിലായി ഫൈനലുകള്‍ നടക്കും.

prp

Related posts

Leave a Reply

*