പ്രളയബാധിതര്‍ക്ക് ദുരിതം; സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരള ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടി

ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 13,​000 പേരുടെ വീടുകള്‍ക്കാണ് ആപ്ലിക്കേഷന്‍ തുറക്കാനാകാത്തത്.

പ്രളയം മുഖേന തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ആപ്പ് മുഖേന ശേഖരിക്കാനായി സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശിലിപ്പിച്ചു നിയോഗിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ പല ഇടങ്ങളിലും വളണ്ടിയര്‍മാര്‍ക്ക് എത്താനായില്ല. തകര്‍ന്ന വീടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കാത്ത ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിത്വത്തിലായി.

എന്നാല്‍ പ്രളയാനന്തരം സഹായങ്ങള്‍ വേണ്ടവിധം ചെയുന്നുണ്ടെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ പറഞ്ഞു. വിവിധ സംഘടനകള്‍ നല്ല രീതിയില്‍ സഹായം ചെയ്യുന്നുണ്ട്. മറ്റു പ്രശ്നങ്ങള്‍ സര്‍ക്കാര്‍ യോഗം വിളിച്ച്‌ ചേര്‍ത്ത് പരിഹരിക്കും. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളെ പറ്റി അറിയില്ല. ക്രൗഡ്ഫണ്ടിംഗിനായി വിദേശത്ത് നിന്ന് നല്ല സഹായം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടായിരം കോടിയിലധികം രൂപ എത്തിയത് വലിയ കാര്യമാണ്. അതിനാല്‍ പണം സമാഹരിക്കുന്നതില്‍ തെറ്റു വന്നെന്ന് പറയാനാകില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

വിവിധ ഉന്നതതല ഉദ്യേഗസ്ഥര്‍ ആപ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആപ്പ് ഉപയോഗിക്കാനാകാത്തത് കാരണം വളണ്ടിയര്‍മാരും പ്രവര്‍ത്തനം നിര്‍ത്തി. ആപ്പ് പ്രവര്‍ത്തനക്ഷമം ആയില്ലെങ്കില്‍ പ്രളയബാധിതരുടെ അവസ്ഥ കൂടുതല്‍ കഷ്ടത്തിലാകും.

Related posts

Leave a Reply

*