കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ്‌- കോണ്‍ഗ്രസ്‌ സഖ്യം മുന്നില്‍

കര്‍ണ്ണാടക: കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു.

ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു.

ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് വോട്ട്‌ ചെയതത്‌. വരുന്ന ലോക്‌സ ഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും. ആകെ 31 സ്ഥാനാര്‍ത്ഥികളാണ് അഞ്ചു മണ്ഡലങ്ങളിലുമായി മത്സരരംഗത്തുള്ളത്

ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കുടിവെള്ളപ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ തെരെഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നത്.

prp

Related posts

Leave a Reply

*