സോഷ്യല്‍മീഡിയയില്‍ ഹിറ്റായി കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ തീം സോങ്ങ് – VIDEO

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി തീം സോങ്ങ് ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്‍റെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഡിസംബര്‍ ഒന്‍പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം. ഇതിന് മുന്നോടിയായിട്ടാണ് തീം സോങ്ങ് ഒരുക്കിയത്. ആര്‍. വേണുഗോപാലിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

‘നാടിന്‍റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഗാനത്തിന്‍റെ പൂ‌ര്‍ണ്ണമായ വീഡിയോ ഡിസംബര്‍ ഒന്‍പതിനായിരിക്കും പുറത്തുവിടുക.

എയര്‍ ഇന്ത്യ,​ ഇന്‍ഡിഗോ,​ ഗോ എയ‌ര്‍,​ എന്നീ മൂന്ന് കമ്പനികളാണ് വിമാനത്താവളത്തില്‍ ആദ്യ ഘട്ട സര്‍വ്വീസ് നടത്തുക. അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്. ഉദ്ഘാടന ദിവസം രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.

Related posts

Leave a Reply

*