കെ സുരേന്ദ്രന്‍ രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു;തെളിവുമായി കടകംപള്ളി സുരേന്ദ്രന്‍- video

പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതു മുതലുള്ള ആരോപണങ്ങള്‍ പൊളിച്ചടുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരേന്ദ്രന്‍ പൊലീസിന്‍റെ കൃത്യനിര്‍വ്വഹണത്തെ അടക്കം തടസ്സപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു.

പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതല്‍ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തില്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെയൊക്കെ പൊളിച്ചടുക്കിയിരിക്കുകയാണ് കടകംപള്ളി. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്‍ രംഗത്തെത്തിയത്.

തന്നെ മര്‍ദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍, ഈ ആരോപണം തെറ്റാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് കടകംപള്ളി പുറത്തുവിട്ടത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്‍റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പറഞ്ഞ് ഭക്തരുടെ പിന്തുണ തേടാനായിരുന്നു സുരേന്ദ്രന്‍റെ നീക്കം.

Surendran

ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍വച്ച് രണ്ടു തവണ സുരേന്ദ്രന്‍ തന്‍റെ ഇരുമുടിക്കെട്ട് തറയിലിട്ടതായും രണ്ടു തവണയും എസ്പി അത് തറയില്‍നിന്നെടുത്ത് സുരേന്ദ്രന്‍റെ ചുമലില്‍ വെച്ചുകൊടുത്തതായും മന്ത്രി വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കെ. സുരേന്ദ്രന്‍ തന്നെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം രണ്ടുതവണ താഴെയിടുന്നത് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്.

സുരേന്ദ്രന്‍റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി രണ്ടു തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുക്കുന്നുണ്ട്. പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പൊലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു. കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.(വ്യക്തതയുള്ള കൂടുതൽ ദൃശ്യങ്ങള്‍ കമന്റില്‍)

Posted by Kadakampally Surendran on Saturday, November 17, 2018

Related posts

Leave a Reply

*