കെ. സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി.  പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പൊലീസിന്‍റെത് കെട്ടുകഥയാണെന്നും തന്‍റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്‍റെ കയ്യില്‍ തെളിവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.

സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ശബരിമല ആക്രമണ ഗൂഢാലോചന കേസ് നിലനില്‍ക്കും. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. എത്രനാള്‍ ഇങ്ങനെ കസ്റ്റഡി തുടരുമെന്നും ചോദിച്ച കോടതി സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

prp

Related posts

Leave a Reply

*