ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി പൂനെ സിറ്റി പോരാട്ടം

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പൂനെ സിറ്റിയെ നേരിടും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. അവസാന മൂന്ന് മത്സരങ്ങള്‍ മൂന്ന് സമനിലകളില്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയില്‍ എത്തുന്നത് മൂന്ന് പോയിന്‍റും നേടി മടങ്ങാനാണ്.

ഏഴാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്‌സിന്. പുണെയാകട്ടെ മൂന്ന് തോല്‍വിയും ഒരു സമനിലയുമായി അവസാനക്കാരും. പൂനെ സിറ്റി വളരെ മോശം ഫോമിലാണ് എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു. താല്‍ക്കാലിക കോച്ചിന്‍റെ കീഴില്‍ ഇറങ്ങുന്ന പൂനെ സിറ്റി ഇതുവരെ ലീഗില്‍ ഒരൊറ്റ മത്സരം വിജയിച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഇന്ന് ഉണ്ടായേക്കും. ജംഷദ്പൂരിനെതിരെ സബ്ബായി ഇറങ്ങി രണ്ട് അസിസ്റ്റുമായി തിളങ്ങിയ സൈമിന്‍ ലെന്‍ ദുംഗല്‍ ഇന്ന് ആദ്യ ഇലവനില്‍ എത്തും. സഹലും കളിയുടെ തുടക്കത്തില്‍ തന്നെ മിഡ്ഫീല്‍ഡില്‍ ഉണ്ടാകും.

prp

Related posts

Leave a Reply

*