കൊഹ്‌ലിയുടെ വെടിക്കെട്ടില്‍ ഇന്ത്യ, വിന്‍ഡീസ് പടയ്ക്ക് 322 വിജയ ലക്ഷ്യം

വി​ശാ​ഖ​പ​ട്ട​ണം: വി​ശാ​ഖ​പ​ട്ട​ണം ഏ​ക​ദി​ന​ത്തി​ല്‍ വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​ന് 322 റ​ണ്‍​സ് വിജയലക്ഷ്യം. വി​രാ​ട് കോ​ഹ്ലി തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സെ​ഞ്ചു​റി നേ​ടി​യ​പ്പോ​ള്‍ ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 321 റ​ണ്‍​സ് നേ​ടി.

129 പ​ന്തു​ക​ള്‍ നേ​രി​ട്ട് 157 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന കോ​ഹ്ലി ഏ​ക​ദി​ന ക​രി​യ​റി​ലെ 37-ാം സെ​ഞ്ചു​റി​യാ​ണ് വി​ശാ​ഖ​പ​ട്ട​ണ​ത്തു കു​റി​ച്ച​ത്. വ്യ​ക്തി​ഗ​ത സ്കോ​ര്‍ 81-ല്‍ ​അ​തി​വേ​ഗ​ത്തി​ല്‍ 10000 ഏ​ക​ദി​ന റ​ണ്‍​സ് പൂ​ര്‍​ത്തി​യാ​കു​ന്ന നേ​ട്ടം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​നെ പി​ന്നി​ലാ​ക്കി സ്വ​ന്തം പേ​രി​ലെ​ഴു​താ​നും കോ​ഹ്ലി​ക്കു ക​ഴി​ഞ്ഞു. 205 ഇ​ന്നിം​ഗ്സു​ക​ളി​ല്‍​നി​ന്നാ​ണ് കോ​ഹ്ലി​യു​ടെ ച​രി​ത്ര​നേ​ട്ടം. സ​ച്ചി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ 259 ഇ​ന്നിം​ഗ്സു​ക​ള്‍ വേ​ണ്ടി​വ​ന്നു.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് സ്കോ​ര്‍ 40 എ​ത്തുമ്പോ​ഴേ​യ്ക്കും ഓ​പ്പ​ണ​ര്‍​മാ​രെ ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ സെ​ഞ്ചു​റി വീ​ര​ന്‍ രോ​ഹി​ത് ശ​ര്‍​മ(4)​യാ​ണ് ആ​ദ്യ മ​ട​ങ്ങി​യ​ത്. ശി​ഖ​ര്‍ ധ​വാ​നു മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ര്‍​ന്ന കോ​ഹ്ലി-​അ​ന്പാ​ട്ടി റാ​യി​ഡു കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ മു​ന്നോ​ട്ടു ന​യി​ച്ചു. വി​ന്‍​ഡീ​സ് ബൗ​ളിം​ഗി​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ട സ​ഖ്യം മൂ​ന്നാം വി​ക്ക​റ്റി​ല്‍ 139 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

ഇ​ന്ത്യ​ന്‍ സ്കോ​ര്‍ 179-ല്‍ ​റാ​യി​ഡു മ​ട​ങ്ങി. 80 പ​ന്തി​ല്‍​നി​ന്ന് എ​ട്ടു ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 73 റ​ണ്‍​സാ​യി​രു​ന്നു റാ​യി​ഡു​വി​ന്‍റെ സം​ഭാ​വ​ന. ഒ​ര​റ്റ​ത്ത് കോ​ഹ്ലി മി​ക​ച്ച ബാ​റ്റിം​ഗ് തു​ട​ര്‍​ന്നെ​ങ്കി​ലും പി​ന്നീ​ടെ​ത്തി​യ​വ​രി​ല്‍ ആ​ര്‍​ക്കും കോ​ഹ്ലി​ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എം.​എ​സ്.​ധോ​ണി(20), റി​ഷ​ഭ് പ​ന്ത്(17) എ​ന്നി​വ​ര്‍ അ​ധി​കം നേ​ട്ട​മു​ണ്ടാ​ക്കാ​തെ മ​ട​ങ്ങി.

ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കോ​ഹ്ലി സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സെ​ഞ്ചു​റി നേ​ടാ​ന്‍ 106 പ​ന്തു​ക​ള്‍ നേ​രി​ട്ട കോ​ഹ്ലി തു​ട​ര്‍​ന്ന് ല​ഭി​ച്ച 23 പ​ന്തി​ല്‍​നി​ന്ന് 54 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 13 ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റു​ക​ളും നാ​യ​ക​ന്‍റെ ബാ​റ്റി​ല്‍​നി​ന്നു പ​റ​ന്നു. ജ​ഡേ​ജ 17 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നാ​യി ആ​ഷ്ലി ന​ഴ്സ്, ഒ​ബെ​ഡ് മ​ക്കോ​യ് എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. കെ​മ​ര്‍ റോ​ഷ്, മ​ര്‍​ലോ​ണ്‍ സാ​മു​വ​ല്‍​സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് സ്വന്തമാ​ക്കി.

prp

Related posts

Leave a Reply

*