ക്രിക്കറ്റ് പൂരത്തിനൊരുങ്ങി അനന്തപുരി

തിരുവനന്തപുരം: ക്രിക്കറ്റ് ലഹരിയിലാണ് അനന്തപുരി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ടീമുകള്‍ സജ്ജമായി കഴിഞ്ഞു. അവസാന റൗണ്ട് പരിശീലനത്തിനായി ടീം ഇന്ത്യ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലെത്തി. നെറ്റ്സില്‍ ഒരുമണിക്കൂറോളം താരങ്ങള്‍ ബാറ്റിംഗ്, ബൗളിംഗ് പരിശീലനം നടത്തി. അതേസമയം വിന്‍ഡീസ് ടീം വിശ്രമത്തിനാണ് ഇന്ന് സമയം കണ്ടെത്തിയത്. അവര്‍ രാവിലത്തെ പരിശീലനം ഒഴിവാക്കി.

മത്സരത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് കെസിഎ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ കൂടി അനുകൂലമായതിനാല്‍ മികച്ച മത്സരം കാണികള്‍ക്ക് നല്‍കാനാകുമെന്നും കെസിഎ കണക്കുകൂട്ടുന്നു. മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ പ്രവചനമെങ്കിലും നൂറോളം ഗ്രൗണ്ട് സ്റ്റാഫുകളെ ഏത് സാഹചര്യം നേരിടാനും കെസിഎ നിയോഗിച്ചിട്ടുണ്ട്.

എല്ലാവിധ സുരക്ഷ പരിശോധനകളും സ്റ്റേഡയത്തില്‍ പൂര്‍ത്തിയായി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷ വിലയിരുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിനായി രാവിലെ 10 മുതല്‍ കാണികള്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ കാണികളെ ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ചു തുടങ്ങും.

ഇന്ന് ഇന്ത്യന്‍ ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ തന്നെ കാണാന്‍ ആരാധകര്‍ ഏറെയുണ്ടായിരുന്നു. നാല്‍പ്പതിനായിരത്തില്‍പ്പരം കാണികള്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിനുള്ളത്. മുപ്പതിനായിരത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിഞ്ഞു. ഇന്ന് വൈകിട്ടോടെ കൂടുതല്‍ പേര്‍ ടിക്കറ്റിന് ആവശ്യക്കാരായി എത്തുമെന്നും കെസിഎ പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ മൂന്ന് കോടിയോളം രൂപയുടെ ടിക്കറ്റാണ് കെസിഎ വിറ്റത്. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ടിക്കറ്റ് വില്‍പ്പന.

prp

Related posts

Leave a Reply

*