ഹിറ്റ്മാന്‍റെ ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റിന്‍റെ ലക്ഷ്യം കണ്ടു. 114 ബോളില്‍ പുറത്താകാതെ 137 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് ഇന്ത്യയ്ക്ക് മികച്ച വിജയം നേടികൊടുത്ത്. കുല്‍ദീപ് യാദവിനൊപ്പം രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. ഏകദിന മത്സരങ്ങളില്‍ 18ാം സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരിക്കുന്നത്.

75 റണ്‍സെടുത്ത കോഹ്‌ലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്‍പിലെത്തി. ടോസ് നേടിയ ഇന്ത്യ ഇംഗ്ലീഷ് പടയെ ബാറ്റിംഗിനയച്ചപ്പോള്‍ കുല്‍ദീപ് യാദവിന്‍റെയും യുസ്വേന്ദ്ര ചാഹലിന്റെയും സ്പിന്‍ മികവിലായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ. തുടക്കത്തില്‍ ആക്രമിച്ച് കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോവും ഇംഗ്ലണ്ടിന്‍റെ റണ്‍സ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.

കുറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ തുടങ്ങിയ ഇംഗ്ലീഷ് പടയെ ബോളിംഗ് മികവുകൊണ്ട് കുല്‍ദീപ് യാദവ് തളക്കുകയായിരുന്നു. 38 റണ്‍സ് വീതമെടുത്ത റോയിയേയും ബെയര്‍സ്‌റ്റോവിനേയും കുല്‍ദീപ് ക്രീസില്‍ നിന്ന് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ അവസ്ഥ ദയനീയമായി. പിന്നാലെയെത്തിയ ജോ റൂട്ടിനേയും യാദവ് എല്‍ ബി ഡബ്ല്യൂവിയില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്‍റെ നില പരുങ്ങലിലായി. മോര്‍ഗന്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കും മുന്‍പെ സ്പിന്നര്‍ ചാഹല്‍ പവലിയനിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ വമ്പന്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിന് ബെന്‍ സ്‌റ്റോക്‌സിന്‍റെയും ജോസ് ബ്ട്ട്‌ലറിന്‍റെയും അര്‍ധ സെഞ്ച്വറികളാണ് നേട്ടമായത്.

പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ മികച്ച പ്രകടനത്തോടെയാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും 59ാം റണ്‍സില്‍ പിരിഞ്ഞു. ധവാന്‍ 27 ബോളില്‍ നിന്ന് 40 റണ്‍സെടുത്ത് ആദില്‍ റാഷിദിന് പിടികൊടുത്ത് ക്രീസ് വിട്ടു. പകരം ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഇന്ത്യയുടെ നയിച്ചു. 85 ബോളില്‍ നിന്ന് 75 റണ്‍സെടുത്ത് കോഹ്‌ലി മടങ്ങുമ്പോള്‍ വിജയം ഇന്ത്യയുടെ കൈക്കുള്ളിലായി. ഇംഗ്ലണ്ട് 268 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 40.1 ഓവറില്‍ 269-2ന് വിജയം സ്വന്തമാക്കി.

അതേസമയം, ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനായാല്‍ ഏകദിന റാങ്കിംഗില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും. നിലവില്‍ ഒന്നാംസ്ഥാനത്തുള്ള ഇംഗ്ലണ്ടും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മില്‍ നാല് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണ് ഉള്ളത്. ഏകദിന പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും.

prp

Related posts

Leave a Reply

*