ഇടുക്കി അണക്കെട്ടിന്‍റെ 5 ഷട്ടറുകളും ഉയർത്താൻ തീരുമാനം

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളും തുറക്കുമെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഡാമുകളെല്ലാം സുരക്ഷിതമാണെന്നാണ് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് വര്‍ഷത്തിന് ശേഷം ചുള്ളിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറും തുറന്നു. ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*