ഇ​ടു​ക്കി ഡാം തുറന്നു

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ര്‍ ട്ര​യ​ല്‍ റ​ണ്ണി​നാ​യി തു​റ​ന്നു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ല്‍ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്.

ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്താ​നാ​യി 50 സെ​ന്‍റീ മീ​റ്റ​റാ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. സെ​ക്കന്‍റീ​​ല്‍ 50 ഘ​ന​മീ​റ്റ​ര്‍ ജ​ലമാണ് ഒഴു​ക്കി​ക്ക​ള​യു​ന്ന​ത്. നാല് മണിക്കൂര്‍ നേരത്തേക്കാണ് വെള്ളം തുറന്ന് വിടുക.

നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടിരിക്കുകയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ച​രി​ത്ര​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ര്‍ തു​റ​ക്കു​ന്ന​ത്. 1992ലാ​ണ് ഏ​റ്റ​വും അ​വ​സാ​നം തു​റ​ന്ന​ത്.

prp

Related posts

Leave a Reply

*