മീ ടൂവിന് ബദലായി ഹിം ടൂ തരംഗമാകുന്നു

ലണ്ടന്‍: ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ എതിരെയുള്ള  സ്ത്രീകളുടെ തുറന്നു പറച്ചിലായ മി ടൂ ക്യാമ്പയിനിനെ കളിയാക്കിക്കൊണ്ട് ഹിം ടൂ ക്യാമ്പയിനും ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നു.

സ്ത്രീകളെ പോലെ പുരുഷന്‍മാരും ഇരകളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീയാണ് തന്‍റെ  മകന്‍റെ ചിത്രത്തിനൊപ്പം ഹിം ടൂ ക്യാമ്പയിനിന് തുടക്കമിട്ടത്. പിന്നീടത് നിരവധി പേര്‍ ഏറ്റു പിടിച്ചെങ്കിലും ഗൗരവമേറിയ ഒരു വിഷയത്തെ കളിയാക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനമുയരുന്നുണ്ട്.

ഇന്ത്യയിലും പലരും ഇതേ തരത്തില്‍ പ്രതികരിച്ചിരുന്നു. മുകേഷിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മേതില്‍ ദേവിക ഹിം ടൂ എന്ന രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. മുകേഷിന് വരുന്ന പല മെസേജുകളും അത്തരത്തില്‍ ഉള്ളതാണെന്ന് അവര്‍ പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*