പഠനമികവിന്‌ രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

ചണ്ഡീഗഢ്: ഹരിയാനയില്‍ 19 വയസുകാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. സിബിഎസ്‌ഇ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. അക്രമികള്‍ ബോധം നഷ്ടപ്പെടുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

റിവാരിയിലുള്ള ട്യൂഷന്‍ സെന്‍ററിലേക്ക് പോകവെയാണ് വിദ്യാര്‍ത്ഥിയെ കാറില്‍ എത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയവരെ കൂടാതെ മറ്റ് കുറച്ചുപേര്‍ കൂടി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. അവരും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു.

ഗ്രാമത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത് എന്നാണ് പൊലീസ് പറഞ്ഞു. എന്നാല്‍ മകളുടെ പരാതില്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

പരാതി സ്വീകരിക്കാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മറ്റൊരു പോലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലല്ലാത്തതു കൊണ്ട് സീറോ എഫ്‌ഐആര്‍ ആണ് ഫയല്‍ ചെയ്തതെന്ന് പരാതി സ്വീകരിച്ച സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് കൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും.

prp

Related posts

Leave a Reply

*