മുടിയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കുന്നതിനോടൊപ്പം സില്‍ക്കി & ഷൈനി ലുക്ക് നല്കുന്ന ഒരു മോഡേണ്‍ ഹെയര്‍ ട്രീറ്റ്മെന്റാണ് ഹെയര്‍ ബോട്ടോക്സ്.
പ്രായം കൂടുന്തോറും മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെരാറ്റിന്റെ അളവ് കുറയുന്നു. കൂടാതെ കളറിംഗ്, സ്ട്രെയിറ്റനിംഗ്, ബ്ലോ ഡ്രൈയിംഗ് തുടങ്ങിയവയിലൂടെയും മുടിയുടെ ആരോഗ്യം നശിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സുരക്ഷിതമായ പരിഹാരമാണ് ഹെയര്‍ ബോട്ടോക്സ് എന്ന് എളുപ്പത്തില്‍ പറയാം.
എന്താണ് ഹെയര്‍ ബോട്ടോക്സ്
കേടായതും പൊട്ടിയതും ആരോഗ്യമില്ലാത്തതുമായ മുടിയിഴകളിലേക്ക് Caviar Oil, B5, E Vitamins, Collagen Complex തുടങ്ങിയവയുടെ പവര്‍ഫുള്‍ കോണ്‍സന്‍ട്രേറ്റ് ഇന്‍സ്റ്റന്റായി അപ്ലൈ ചെയ്താണ് ഈ ഹെയര്‍ ട്രീറ്റ്മെന്റ് നല്‍കുന്നത്. മുടിക്ക് ആവശ്യമായ പോഷകങ്ങളും ഈര്‍പ്പവും നല്കി മനോഹരമായ തിളക്കവും മൃദുത്വവുമുള്ള മുടി പ്രധാനം ചെയ്യുന്നതിന് ഇതു മൂലം സാധിക്കുന്നു. കൂടാതെ മുടിക്ക് കൂടുതല്‍ ഉള്ളുതോന്നുവാനും( volume) വിണ്ടുകീറിയ മുടികളെ റിപ്പയര്‍ ചെയ്ത് younger look നല്‍കാനും ഈ ട്രീറ്റ്മെന്റ് കൊണ്ട് സാധിക്കുന്നു.
സിമ്പിള്‍ & സെയ്ഫ്
ഹാനികരമായ യാതൊരു രാസ പദാര്‍ഥങ്ങളും ഉപയോഗിക്കുന്നില്ല എന്നതാണ് ഹെയര്‍ ബോട്ടോക്സിനെ പ്രിയങ്കരമാക്കുന്നത്. കൂടാതെ സ്ട്രെയിറ്റനിംഗ്, സ്മൂത്തനിംഗ് മുതലായവയെക്കാളും നാച്വറല്‍ ലുക്ക് ലഭിക്കുന്നതിനും ഈ ട്രീറ്റ്മെന്റ് കൊണ്ട് സാധിക്കുന്നു.
ട്രീറ്റ്മെന്റിന് എത്ര സമയം
കേവലം 2 മണിക്കൂര്‍ മുതല്‍ മുടിയുടെ നീളം അനുസരിച്ച് ട്രീറ്റ്മെന്റിന്റെ സമയം വ്യത്യാസപ്പെട്ടിരിക്കും.
ചിലവ്
മുടിയുടെ നീളം അനുസരിച്ച് ഈ ട്രീറ്റ്മെന്റിന്റെ ചെലവ് വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും ഹെയര്‍ സ്മൂത്തനിങ്ങിനെക്കാളും അല്‍പ്പം കൂടി ചെലവ് പ്രതീക്ഷിക്കാം.
വിവരങ്ങൾക്ക് കടപ്പാട്
Almeka Beauty Clinic
NH Bypass, PalarivattomCall/WhatsApp: 90 6111 4090