ജിഎസ്ടി നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേരളം

തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്പൌണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേരള ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജി.എസ്.ടി കൗണ്‍സില്‍ ശിപാര്‍ശ പ്രകാരം കേന്ദ്ര ചരക്കു സേവന നികുതി നിയമത്തില്‍ പാര്‍ലമെന്‍റ് പാസാക്കിയ ഭേദഗതിക്ക് തുല്യമായിട്ടാണ് ഈ മാറ്റം. ആകെ വിറ്റുവരവിന്‍റെ 10 ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോമ്പൌണ്ടിംഗ് അനുവദിക്കുന്നതാണ്.

സംസ്ഥാനം വരുത്തിയ പ്രധാന മാറ്റങ്ങള്‍ ഇവയാണ്. റിവേഴ്‌സ് ചാര്‍ജ് പ്രകാരം നികുതി നല്‍കേണ്ട ചരക്കുകളും സേവനങ്ങളും ജി.എസ്.ടി കൗണ്‍സിലിന്‍റെ  നോട്ടിഫിക്കേഷന്‍മൂലം തീരുമാനിക്കും. സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ വ്യാപാരം നടത്തുന്നവര്‍ പ്രത്യേക ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടിവരും. പ്രത്യേക സാഹചര്യങ്ങളില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം രജിസ്‌ട്രേഷന്‍ അധികാരികള്‍ക്ക് നല്‍കുന്നതാണ്.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലോ നിയമ പ്രകാരം നിയമിച്ചിട്ടുള്ള ഓഡിറ്റര്‍മാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്രസംസ്ഥാന ലോക്കല്‍ അതോറിറ്റികള്‍ക്ക് ഇനി മുതല്‍ ജി.എസ്.ടി നിയമത്തില്‍ പറഞ്ഞിട്ടുള്ള പ്രത്യേക കണക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ടതില്ല.

റിട്ടേണുകളില്‍ ക്ലൈം ചെയ്യുന്ന ഇന്‍പുട്ട് ടാക്‌സ് കൃത്യത ഉറപ്പുവരുത്തുന്നതിന്‍റെ ബാധ്യത വ്യാപാരികള്‍ക്കും കൂടി നല്‍കുന്നതാണ്. നികുതിയും പിഴയും നല്‍കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്നും 14 ദിവസമായി വര്‍ധിപ്പിക്കുമെന്ന മാറ്റവും വരുത്തിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*