ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി മോദി; ഗൂഗിളിന് തെറിവിളി

ഗൂഗിള്‍ സെര്‍ച്ചിന് അബദ്ധങ്ങള്‍ പറ്റുന്നത് പതിവാണ്. ഇപ്പോള്‍ അത്തരത്തിലൊരു അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണ്. India First PM എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ വരുന്ന ലിങ്ക് തുറന്നാല്‍ കാണുക നരേന്ദ്രമോദിയുടെ ചിത്രം. നെഹ്‌റുവിന്‍റെ ചിത്രത്തിന് പകരം മോദിയെ വെച്ച ഗൂഗിള്‍ സെര്‍ച്ചിന് നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ലഭിക്കുന്നത്.

നെഹ്‌റുവിന്‍റെ മാത്രമല്ല, മറ്റ് പലരുടെയും ചിത്രങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച്‌ ഇത്തരത്തില്‍ മാറി നല്‍കിയിട്ടുണ്ട്. ആദ്യ ധനകാര്യമന്ത്രി, ആദ്യ പ്രതിരോധ മന്ത്രി എന്നിവ സെര്‍ച്ച്‌ ചെയ്യുമ്പോഴും നിലവിലുള്ള ധനകാര്യ മന്ത്രിയുടേയും പ്രതിരോധ മന്ത്രിയുടെയും ചിത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

ഗൂഗിളിലെ സെര്‍ച്ച്‌ റിസല്‍ട്ടുകളെയെല്ലാം ക്രമീകരിക്കുന്നത് അല്‍ഗോരിതമാണ്. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കാനാണ് അല്‍ഗോരിതങ്ങളെ പഠിപ്പിച്ചുവെക്കുന്നത്. അല്‍ഗോരിതത്തിലുണ്ടായ പിഴവാണ് ആദ്യ പ്രധാനമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും, പ്രതിരോധമന്ത്രിക്കുമെല്ലാം പകരം നിലവിലുള്ള മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണമെന്നാണ് വിശദീകരണം.

നേരത്തെ ലോകത്തെ ഏറ്റവും മോശം പ്രധാനമന്ത്രിമാര്‍ എന്ന് സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഗൂഗിള്‍ ഇമേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു.

prp

Related posts

Leave a Reply

*