ലൈം​ഗി​കാ​തി​ക്രമം; ഗൂ​ഗി​ള്‍ 48 ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

ന്യൂ​യോ​ര്‍​ക്ക്: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളു​ടെ പേ​രി​ല്‍ 13 മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം 48 പേ​രെ ഗൂ​ഗി​ള്‍ പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ന​ട​പ​ടി. സ്വ​ഭാ​വ ദൂ​ഷ്യ​മു​ള്ള​വ​രെ പു​റ​ത്താ​ക്കി ജോ​ലി​സ്ഥ​ലം ന​ന്നാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് സു​ന്ദ​ര്‍ പി​ച്ചെ പ​റ​ഞ്ഞു.

ലൈം​ഗീ​കാ​രോ​പ​ണം നേ​രി​ട്ട ആ​ന്‍​ഡ്രോ​യി​ഡ് സ്ര​ഷ്ടാ​വാ​യ ആ​ന്‍​ഡി റൂ​ബി​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഗൂ​ഗി​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ക​മ്പ​നി വി​ട്ടു പോ​കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒമ്പത് കോടി ഡോ​ള​ര്‍ എ​ക്‌​സി​റ്റ് പാ​ക്കേ​ജ് ആ​യി വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും വാ​ര്‍​ത്ത വ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി​യെ​ന്നു​ള്ള ഇ​മെ​യി​ല്‍ സ​ന്ദേ​ശം പി​ച്ചെ അ​യ​ച്ച​ത്.

മൂ​ന്നു സീ​നി​യ​ര്‍ മാ​നേ​ജ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്നും സു​ന്ദ​ര്‍ പി​ച്ചൈ ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ വ്യക്ത​മാ​ക്കി.

prp

Related posts

Leave a Reply

*