പപ്പായ കഴിക്കുമ്പോള്‍ പലതുണ്ട് ഗുണങ്ങള്‍

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്നതും എന്നാല്‍ ആരും അധികം മൂല്യം കല്‍പ്പിക്കാത്ത ഒരു പഴവര്‍ഗവുമാണ് പപ്പായ. എന്നാല്‍ നമ്മള്‍ കരുതുന്നതുപോലെ പപ്പായ  അത്ര നിസ്സാരക്കാരനല്ല. രാവിലെകളില്‍ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ ചെയ്യും.

വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്‍റി ഓക്സിഡന്‍റുകള്‍,നാരുകള്‍ പപ്പായയിലെ വലിയ ശേഖരങ്ങളാണിവയൊക്കെ. വിറ്റാമിന്‍ എയും ബിയുമാണ് ഏറ്റവും സുലഭം. ഊര്‍ജവും ജലവും ധാരാളം അടങ്ങിയിട്ടുണ്ട് പപ്പായയില്‍. മുഖം മിനുക്കാനും ഭംഗി വര്‍ധിപ്പിക്കാനും പപ്പായ കഴിച്ചാല്‍ മാത്രം മതിയാകും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും മികച്ചതാണ്.

Image result for പപ്പായ

ദഹനം വര്‍ധിപ്പിക്കുന്നതില്‍ പപ്പായയുടെ അഗ്രഗണ്യമായ സ്ഥാനം പ്രത്യേകിച്ച്‌ പറയേണ്ടതില്ല.പ്രായമായവര്‍ക്ക് പപ്പായ വളരെ ഗുണം ചെയ്യുന്നതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഇത്രയും മേന്‍മയുള്ള ഫലവും വേറൊന്നില്ല. രാവിലെ നമുക്ക് ഊര്‍ജം ലഭിക്കാന്‍ എല്ലാ ദിവസവും പപ്പായ മുടങ്ങാതെ കഴിച്ചാല്‍ മതി.

Related image

prp

Related posts

Leave a Reply

*