കൊല്ലത്ത് യുവാവിന് നേരെ ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ മര്‍ദ്ദനം

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വരികയായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്ന് കാറില്‍ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. അനന്തകൃഷ്ണന്‍ എം.എല്‍.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആദ്യം എം.എല്‍.എയും പിന്നീട് ഡ്രൈവറും മര്‍ദ്ദിക്കുകയായിരുന്നെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു

അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തക‌ൃഷ്‌ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ തേടി.

 

 

prp

Related posts

Leave a Reply

*