ഒറിജിനലിനെ കടത്തിവെട്ടി ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ്- VIDEO

അടുത്തിടെ പുറത്തുവന്ന ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

അയ്യപ്പദാസ്, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് മേനോന്‍ എന്നിവരടങ്ങുന്ന സംഘമാണു ഡാന്‍സ് അവതരിപ്പിക്കുന്നത്. മികച്ച ഡാന്‍സ് നമ്പറുകളാണ് വീഡിയോയിലുള്ളത്. അയ്യപ്പദാസ് വി.പിയാണ് ഡാന്‍സ് അവതരിപ്പിക്കുന്നത്.

മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് ഒമര്‍ലുലു സംവിധാനം ചെയ്യുന്നു ഒരു അഡാര്‍ ലൗ എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെ പുറത്തിറങ്ങിയപ്പോള്‍ അതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു, ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്കുകൾ നേടി.

 

Related posts

Leave a Reply

*