സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണ്. സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

     സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വികസന പരിപാടികളാണ് ഇനി ആവശ്യം. ജിഎസ്ടി വഴി കേരളത്തിന് നേട്ടമുണ്ടാകും. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചതായും അവര്‍ പറഞ്ഞു,

 

prp

Related posts

Leave a Reply

*