‘അന്ന് ഞാന്‍ മോഹന്‍ലാലിനോട് ചെയ്തത് വലിയ തെറ്റായിരുന്നു’- ക്ഷമ ചോദിച്ച് ജയരാജ്‌

ഇത് വരെ മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ സാധിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ ജയരാജ്.

ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങളിലൂടെ മലയാള സിനിമയുടെ അഭിമാനമായ സംവിധായകനാണ് ജയരാജ്. എന്നാല്‍ അദ്ദേഹം ഇത് വരെ മലയാളത്തിന്റെ മഹാനടനൊപ്പം സിനിമയൊന്നും ചെയ്തിട്ടില്ല, ഇതിന് കാരണം താന്‍ തന്നെയാണെന്നാണ് ജയരാജ് പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Related image

‘ഞങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷെ അത് സംഭവിക്കാന്‍ സാധ്യത കുറവാണ്. മോഹന്‍ലാലുമായി ഒരു സിനിമ തീരുമാനിച്ചിരുന്നെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. ദേശാടനം കഴിഞ്ഞതിന് ശേഷമായിരുന്നു ആ സിനിമയുടെ ഓഫര്‍ വരുന്നത്. മഴയുടെ പഞ്ചാത്തലത്തിലുള്ള ഒരു സിനിമയായിരുന്നു അത്. മോഹന്‍ലാലായിരുന്നു നായകന്‍. അതിന്‍റെ കോസ്റ്റിയൂം വരെ വാങ്ങിയിരുന്നു. പാട്ടുകളും റെക്കോര്‍ഡ് ചെയ്തു.

Image result for jayaraj and mohanlal

പക്ഷെ  എന്‍റെ ജീവിതത്തിലുണ്ടായ പ്രത്യേക സാഹചര്യങ്ങളാല്‍ എനിക്കാ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അത് അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അന്ന് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയിലായിരുന്നു. അവിടെ നിന്ന് സിനിയ്ക്കായി തിരിച്ച് വരുകയായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ച കാര്യം അദ്ദേഹം അറിയുന്നത്. അദ്ദേഹം ഒരു കാര്യമേ ചോദിച്ചുള്ളൂ, ‘നേരത്തെ ഒന്ന് പറയാമായിരുന്നില്ലെ..’എന്ന്, അത് എന്‍റെ ഭാഗത്തുണ്ടായ തെറ്റു കൊണ്ടായിരുന്നു സംഭവിച്ചത്.

പിന്നീട് പല തിരക്കഥകളുമായി അദ്ദേഹത്തെ സമീപിച്ചുവെങ്കിലും ഒന്നും നടന്നില്ല. മുമ്പുണ്ടായ അനുഭവം മൂലമാകാം അത്. പക്ഷെ അത് കൊണ്ട് മലയാളത്തിന് മികച്ച സിനിമകള്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്. അദ്ദേഹം തയ്യാറാണെങ്കില്‍ അദ്ദേഹമൊത്ത് സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.’- ജയരാജ് പറയുന്നു.

prp

Related posts

Leave a Reply

*