കുട്ടനാട് വായ്പാ കുംഭകോണം; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

കുട്ടനാട് വികസന സമിതി ഓഫീസില്‍ വച്ച്‌ ചൊവ്വാഴ്ചയാണ് ഫാദര്‍ പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.ആകെ 12 കേസുകളാണ് പീലിയാനിക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍സിപി നേതാവ് അഡ്വ. റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്.

2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഫാ. തോമസ് പീലിയാനിക്കല്‍ കഴിഞ്ഞ 3 മാസമായി ഒളിവിലായിരുന്നു.

prp

Related posts

Leave a Reply

*