‘അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്’: ഇ പി ജയരാജന്‍

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തെ പരിഹസിച്ച്‌ മന്ത്രി ഇ പി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മന്ത്രി സമരത്തെ വിമര്‍ശിച്ചത്.

”ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം… പുറത്ത് നിരാഹാര സത്യാഗ്രഹം….. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്. ഒടുവില്‍ ആശുപത്രിയില്‍ വെച്ച്‌ തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്…..” ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം…
പുറത്ത് നിരാഹാര സത്യാഗ്രഹം…..

അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്.

ഒടുവില്‍ ആശുപത്രിയില്‍ വെച്ച്‌ തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്…..

സഭ ബഹിഷ്‌കരിച്ച്‌ രാധാകൃഷ്ണന്‍ ജിയുടെ നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ രാജഗോപാല്‍ജിക്ക് അവസരമൊരുക്കിയ രമേശ്ജിക്ക് നല്ല നമസ്‌കാരം…..

 

 

 

Related posts

Leave a Reply

*