എങ്ക വീട്ടു മാപ്പിളൈയില്‍ ആര്യ ആരേയും ചതിച്ചിട്ടില്ലെന്ന്

ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ആര്യ ആരെ വിവാഹം കഴിക്കുമെന്നാണ്. വിവാദ വിവാഹങ്ങൾ ഇതിനു മുൻപും സെലിബ്രിറ്റികളുടെ ഇടയിൽ നടന്നിട്ടുണ്ടെങ്കിലും ഇത്രയോറെ വിമർശനങ്ങൾ മറ്റാർക്കും കേൾക്കേണ്ടി വന്നിട്ടില്ല.

ഇപ്പോഴിത എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയെ കുറിച്ചു ഞെട്ടിക്കുന്ന വിവരം പുറത്തായിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ആര്യയാണ്. എന്നാൽ താരം ആദ്യം തന്നെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നത്രേ.

പ്രണയവും വിവാഹവും തന്നെ സംബന്ധിച്ചടത്തോളം കുഴപ്പം പിടിച്ചതാണ്. അയാതിനാൽ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധി മുട്ടള്ള കാര്യമാണെന്ന് ആദ്യം തന്നെ താരം അറിയിച്ചിരുന്നു. കൂടാതെ അവസാന ഘട്ടത്തിൽ എത്തുന്ന പെൺക്കുട്ടികളില്‍ ആരെയെങ്കിലും ഇഷ്ടമായാൽ മാത്രം തീരുമാനമെടുത്താൽ മതിയെന്നും ഇല്ലെങ്കില്‍ വേണ്ടെന്നുവെയ്ക്കാമെന്നും കരാർ പ്രകാരം ഇവർ ആര്യയ്ക്ക് ഉറപ്പ് നൽകിയിരുന്നു..

സുഹൃത്തുക്കൾ ഒപ്പിച്ച പണിയാണ് റിയാലിറ്റി ഷോ വരെ എത്തി നിൽക്കുന്നത്രേ. ആര്യ തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് താരം ജിമ്മിൽ സംസാരിച്ചതാണ് ലീക്കായത്. ഇത് സുഹൃത്തുക്കൾ ഒപ്പിച്ച പണിയാണെന്നും ആര്യ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ തരം വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യ പോലും മാറ്റി പറഞ്ഞിട്ടു മില്ല. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി സത്യമാണെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

16 പേരുമായാണ്  ആരംഭിച്ച റിയാലിറ്റി ഷോ ആരംഭിച്ചത്. താരത്തിന്‍റെ വധുവിനെ കാണാൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുമ്പോൾ ആര്യയുടെ പ്രതികരണം എല്ലാവരേയും ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇങ്ങനെയാരു വേദിയിൽ തനിയ്ക്ക് അതിനു സാധിക്കുകയില്ല എന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിയ്ക്ക് സമാനമായി നവവധുവിനെ പോലെയാണ് പെൺകുട്ടികൾ എത്തിയിരിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ രണ്ടു പെൺകുട്ടികളെ വിഷമിപ്പിച്ച് അവരുടെ മാതപിതാക്കളോടൊപ്പം പറഞ്ഞു വിടുന്നത് അവരുടെ കല്യാണം മുടങ്ങുന്നതിനു സമാനമായിരിക്കും. ആ തോന്നൽ രണ്ടു കുടുംബങ്ങളേയും മോശമായി ബാധിക്കും. അതിനു തനിയ്ക്ക് താൽപര്യമില്ലെന്ന് താരം പറഞ്ഞു.

prp

Related posts

Leave a Reply

*