വീണ്ടുമൊരു പ്രണയം; ഷെയിന്‍റെ ‘ഈട’ ട്രെയിലര്‍ പുറത്തെത്തി

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായി ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ‘ഈട’. നവാഗത സംവിധായകന്‍ ബി അജിത് കുമാര്‍ ഒരുക്കുന്ന  ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.

ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്.   ലുക്ക് കൊണ്ട് തന്നെ വ്യത്യസ്തമാണ് ഷെയിന്‍റെ കഥാപാത്രം. കണ്ണൂര്‍ ഭാഷയും വളരെ അനായാസം ഷെയിന്‍ കൈകാര്യം ചെയ്യുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ച നിമിഷ സജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുരഭി ലക്ഷ്മി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അജിത് കുമാര്‍ തന്നെയാണ് ഈടയുടെ എഡിറ്റിങും നിര്‍വ്വഹിയ്ക്കുന്നത്. എല്‍ജെ ഫിലിംസിന്‍റെ ബാനറില്‍  ഷര്‍മിള രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

 

Related posts

Leave a Reply

*