ഒടിയനിലെ പുതിയ ഗാനത്തിന് അറഞ്ചം പുറഞ്ചം ട്രോള്‍

കൊച്ചി: വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മാണിക്കനും പ്രഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഒടിയനിലെ പാട്ട് വരുന്നുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇത്രയും മനോഹരമായിരിക്കും അതെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നു. പഴയ പാട്ടുകളുടെ അതേ ഫീലും മനോഹാരിതയും തുളുമ്പുന്ന ഗാനം ഇത്രയ്ക്ക് കിടിലമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

നമുക്ക് ഒരു ഒന്നൊന്നര ഐറ്റം തന്നെ വന്നിട്ടുണ്ടെന്ന് പറയാനായിരുന്നു ട്രോളര്‍മാരുടെ നിര്‍ദേശം. മോഹന്‍ലാലിന്‍റെ ഫാന്‍സും പറയാനാഗ്രഹിച്ച കാര്യം ഇതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആദ്യ കേള്‍വിയില്‍ മാത്രമല്ല കാഴ്ചയിലും പ്രത്യേക ഫീല്‍ തരുന്ന ഗാനമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ലറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഇതിലൂടെ തന്നെ അത് ഊഹിക്കാവുന്നതേയുള്ളൂ.

ഇടയ്‌ക്കെപ്പോഴോ മലയാളിക്ക് നഷ്ടമായ ഫീല്‍ ഗുഡ് സോങ്ങാണ് ഇപ്പോള്‍ എം ജയചന്ദ്രന്‍ തിരിച്ചുതന്നതെന്നും ആരാധകര്‍ പറയുന്നു. പഴമയെ ഓര്‍പ്പിക്കുന്ന തരത്തിലുള്ള ഗാനമാണ് ഇത്.

മോഹന്‍ലാലിന്‍റെ ഒടിയന്‍റെ പുതിയ അപ്‌ഡേഷനായി പ്രാര്‍ത്ഥിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് ആദ്യ ഗാനം എത്തുന്നുവെന്നറിയിച്ചത്. ഇതോടെ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു.

prp

Related posts

Leave a Reply

*