നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കരിദിനം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. വാര്‍ഷിക ദിനമായ നവംബര്‍ എട്ടിനു രാത്രി എട്ടു മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നവംബര്‍ ഒന്‍പതിനു കോണ്‍ഗ്രസ് കരിദിനം ആചരിക്കും. സംസ്ഥാനതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പിസിസി പ്രസിഡന്‍റുമാര്‍ക്കു കത്തയച്ചു.

prp

Related posts

Leave a Reply

*