നാവില്‍ കൊതിയൂറും ചെട്ടിനാട് ചിക്കന്‍ കറി തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ:

ചിക്കൻ – അര കിലോ
എണ്ണ – 75 മില്ലി
സവാള – 150 gm
തക്കാളി – 100 gm
കറുകപ്പട്ട – 2 gm
ഗ്രാമ്പു – 2 gm
ഏലക്ക – 2 gm
ജീരകം – 5 gm
കറിവേപ്പില – 2 gm
മഞ്ഞൾപൊടി – 2 gm
ഉപ്പ് – ആവശ്യത്തിനു
കൊത്തമല്ലി ഇല (coriander leaves) – 25 gm

പേസ്റ്റ് ഉണ്ടാക്കാൻ:

സവാള – 100 gm
ഇഞ്ചി – 50 gm
വെളുത്തുള്ളി – 50 gm
പെരുംജീരകം – 50 gm
ജീരകം – 20 gm
കുരുമുളക് – 25 gm
ചുവന്ന മുളക് – 10 gm
തേങ്ങ വറുത്തു എടുത്തത് 100 gm

പാകം ചെയ്യുന്ന വിധം:

പേസ്റ്റ് ഉണ്ടാക്കാനുള്ള ചേരുവകൾ അരക്കുക. ചിക്കൻ കഷണങ്ങളാക്കി അതിൽ പേസ്റ്റ് പുരട്ടുക. തക്കാളിയും മല്ലിയിലയും സവാളയും അരിയുക.
എണ്ണ ചൂടാക്കി അതിൽ കറുകപ്പട്ട, ഏലക്ക , ഗ്രാമ്പു, ജീരകം എന്നിവ ഇട്ടു ഇളക്കുക.
അതിലേക്കി സവാളയും കറിവേപ്പിലയും ചേർക്കുക, സവാള ഗോൾഡൻ കളർ ആകുന്ന വരെ ഇളക്കുക. അതിലേക്കു തക്കാളി ചേർത്ത് 5 മിനിറ്റ് ഇളക്കുക.

പുരട്ടി വച്ച ചിക്കൻ കഷണങ്ങളും മഞ്ഞൾപൊടിയും ചേർക്കുക. ഏകദേശം 10 മിനിറ്റോളം ഇളക്കുക. ഇടയ്ക്കിടെ ആവശ്യത്തിനുള്ള വെള്ളം ചേർക്കുക
ആവശ്യത്തിനു ഉപ്പു ചേർത്ത് മൂടി വച്ച് വേവിക്കുക. രുചിയനുസരിച്ചു കൂടുതൽ മുളകുപൊടിയോ കുരുമുളകോ ചേർക്കാം. തയ്യാറായതിനു ശേഷം മുകളിൽ മല്ലിയില വിതറി അലങ്കരിക്കാം

prp

Related posts

Leave a Reply

*