ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി പൂനെ സിറ്റി പോരാട്ടം

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പൂനെ സിറ്റിയെ നേരിടും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. അവസാന മൂന്ന് മത്സരങ്ങള്‍ മൂന്ന് സമനിലകളില്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയില്‍ എത്തുന്നത് മൂന്ന് പോയിന്‍റും നേടി മടങ്ങാനാണ്. ഏഴാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്‌സിന്. പുണെയാകട്ടെ മൂന്ന് തോല്‍വിയും ഒരു സമനിലയുമായി അവസാനക്കാരും. പൂനെ സിറ്റി വളരെ മോശം ഫോമിലാണ് എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു. താല്‍ക്കാലിക കോച്ചിന്‍റെ കീഴില്‍ ഇറങ്ങുന്ന പൂനെ […]

ബ്രസീല്‍-അര്‍ജന്‍റീന സൗഹൃദ മത്സരം ഇന്ന്

ബ്രസീല്‍-അര്‍ജന്‍റീന സൗഹൃദ മത്സരം രാത്രി നടക്കും . മൂന്നുമാസം മുമ്പ് റഷ്യയില്‍ ലോകകപ്പില്‍ കാണാനാകാതെപോയ കൂടിക്കാഴ്ച ചൊവ്വാഴ്ച സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 ന് കളി തുടങ്ങും. മെസ്സി ഇല്ലാതെയാണ് അര്‍ജന്‍റീന കളിക്ക് ഇറങ്ങുന്നത്. മെസ്സി ഇല്ലാത്തതിനാല്‍ കളി തള്ളിക്കളയാനാവില്ലെന്നു നെയ്മര്‍ പറഞ്ഞു.

ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു- VIDEO

അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെയും ലോകത്തെ തന്നെ വമ്പന്‍ ക്ലബ്ബായ ബാഴ്‌സലോണയുടെയും ക്യാപ്റ്റനായ മെസി ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ്. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സെരക്ക് ഡ്യൂ സൊലേല്‍ എന്ന കനേഡിയന്‍ വിനോദ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. തന്റെ ജീവിതം സിനിമയാക്കുന്ന കാര്യം മെസി തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവര്‍ എന്നെ കുറിച്ച് സിനിമ ചെയ്യുന്നത് അവിശ്വസനീയമാണ്. […]

കേരളക്കര ആവേശത്തിന്‍റെ നെറുകയില്‍; ബ്ലാസ്റ്റേഴ്‌സ് അങ്കം ഇന്ന്‍

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണില്‍ പോര് മുറുകുകയാണ്. പുതിയ സീസണില്‍ സ്വന്തം തട്ടകത്തിലെ കന്നിയങ്കത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ കേരളക്കര ആവേശത്തിന്‍റെ നെറുകയിലെത്തി നില്‍ക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ എവേ പോരില്‍ കരുത്തരായ എടികെയെ പരാജയപ്പെടുത്തിയതി കരുത്തുറ്റ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ കിക്കോഫിന് ഒരുങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ് ടീം. മുംബൈ സിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍.   പ്രളയദുരിതത്തിലായ കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതില്‍ അഹോരാത്രം പ്രയത്‌നിച്ച മത്സ്യത്തൊഴിലാളികളോടുള്ള ആദരത്തോടെ […]

കലൂര്‍ സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി

കലൂര്‍: കൊച്ചി മഞ്ഞക്കടലാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്ത തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പന ഇന്ന് മുതലാണ് തുടങ്ങിയത്. സ്റ്റേഡിയം കൗണ്ടറുകള്‍ക്ക് പുറമെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ കേരളത്തിലെ എല്ലാ ശാഖകളിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇതിനു പുറമെ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോണ്‍സറായ മൈ […]

ആവേശമായി മഞ്ഞപ്പടയുടെ തകര്‍പ്പന്‍ പരസ്യഗാനം-VIDEO

ആവേശത്തിനും ആരവത്തിനും തുടക്കമായി. ഐഎസ്എല്‍ പൂരത്തിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ചാം സീസണിന്‍റെ ആദ്യ കിക്കോഫിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറുക്കുന്നതിന് മുമ്പെ ഐഎസ്എല്ലില്‍ പോരാട്ടത്തിന് ഇറങ്ങുന്ന ടീമുകളുടെ പരസ്യഗാനങ്ങള്‍ എത്തിതുടങ്ങി. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പരസ്യവും ആരാധകരില്‍ ആവേശം നിറച്ചുകൊണ്ട് പുറത്തിറങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പേജിലൂടെയാണ് പരസ്യം പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കണം കപ്പടിക്കണം രീതിയില്‍ നിന്ന് മാറി ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്കും പരസ്യത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ മാസം […]

സ്റ്റോറൂമില്‍ ഒറ്റയ്ക്കിരുന്ന് മെസി കരയുകയായിരുന്നു, കരളലിയിപ്പിക്കുന്ന കാഴ്ചയെന്ന് പരിശീലകന്‍

ലോകം ഒന്നടങ്കം പറയും മറഡോണയ്ക്ക് ശേഷം ഏറ്റവും മികച്ച കളിക്കാരന്‍ ലയണല്‍ മെസിയാണെന്ന്. മെസിക്കുപിന്നില്‍ അത്ര മാത്രം വിജയ ചരിത്രങ്ങളുണ്ട്. മറ്റ് കളിക്കാരുടെ പോരായ്മകളും മറ്റും മെസിയെ പലപ്പോഴും കളിക്കളത്തില്‍ തളര്‍ത്തിയിട്ടുണ്ട്. വിജയത്തിന് അടുത്തുവരെ എത്തി തകര്‍ന്നുപോയ നിമിഷങ്ങള്‍. അപ്പോഴും മെസിയെ ആരും കുറ്റം പറയാറില്ല. ആരാധകര്‍ ഒന്നടങ്കം മെസിക്ക് ആവേശം നല്‍കി. മൂന്നു തവണ തന്‍റെ ലക്ഷ്യത്തിനു വളരെയടുത്ത് മെസി എത്തിയെങ്കിലും മൂന്നു പ്രാവശ്യവും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു താരത്തിനു വിധി. അതില്‍ തന്നെ 2016ലെ കോപ […]

ഐഎസ്എല്‍ ആരവത്തിന് തുടക്കമാകുന്നു; ടിക്കറ്റ് വില വെറും 49 രൂപ

ഐഎസ്എല്‍ സൂപ്പര്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യ മൂന്ന് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസെ്എല്ലിലെ മികച്ച ക്ലബായ ഡല്‍ഹി ഡൈനാമോസ്. വെറും 49 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ വില. കൂടുതല്‍ കാണികളെ ഗ്രൗണ്ടിലേക്ക് ആകര്‍ഷിക്കുകയെന്ന തന്ത്രമാണ് ഡല്‍ഹി ഡൈനാമോസിന്‍റെ നടപടിക്ക് പിന്നിലുളളത്. കഴിഞ്ഞ സീസണില്‍ ഡൈനാമോസ് മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ഗ്യാലറി പലതും ശൂന്യമായിരുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഈ ആഴ്ചയോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നാണ് വിവരം. […]

ഫുട്‌ബോള്‍ കളിക്കളത്തില്‍ ദേജാവു പ്രതിഭാസം; അമ്പരന്ന് ആരാധകര്‍- video

ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ‘ശ്ശെടാ, ഇത് മുമ്പ് സംഭവിച്ചതല്ലേ?’ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ദേജാവു എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഫുട്‌ബോള്‍ കളിക്കളത്തില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഡച്ച് ലീഗില്‍ അജാക്‌സ് നേടിയ ഒരു ഗോളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിറ്റെസെക്കെതിരെ അജാക്‌സ് നേടിയ ഗോള്‍ വീഡിയോ റഫറി നിഷേധിച്ചപ്പോള്‍ മുപ്പതു സെക്കന്റിനകം അതേ രീതിയില്‍ തന്നെ വീണ്ടും ഗോള്‍ നേടിയാണ് ആരാധകരെ വിസ്മയിപ്പിച്ചത്. വിറ്റെസെ ആണ്‍ഹെമിനെതിരെ അജാക്‌സ് നാല് ഗോളുകള്‍ക്ക് വിജയിച്ച മത്സരത്തിലാണ് ഈ അപൂര്‍വ്വ […]

ലാ ലിഗ: ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാതെ ആറ് ഗോളുകളാണ് നേടിയത്. മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30′), ലാൽചാൻ വെയ്ൽസ് (57′), ഡാമി നജാരിനെ (75′), ഫോർണാരോളി (78′) എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്. […]