ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിന്നാലെ പൊല്ലാപ്പിലായി കോഹ്‌ലിയും

മുബൈ: കരണ്‍ ജോഹറിന്‍റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നടപടി നേരിടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വീഡിയോയാണ്. മോശം പരാമര്‍ശം നടത്തിയ ഹര്‍ദിക്കിനും കെ.എല്‍ രാഹുലിനുമെതിരെ വിരാട് വിമര്‍ശനമുന്നയിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ ഈ വീഡിയോ ചര്‍ച്ചയാകാന്‍ കാരണം. ടി.വി താരം അനുഷ ദണ്ഡേക്കറിന് നല്‍കിയ അഭിമുഖത്തിനിടെ ഡേറ്റിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്‌ലി […]

മകള്‍ക്കായി ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച് നല്‍കി അച്ഛന്‍; മകള്‍ തിരിച്ച് നല്‍കിയത് ഇന്ത്യയുടെ നീലക്കുപ്പായം

ന്യൂഡല്‍ഹി: ഡല്‍ഹി താരം പ്രിയ പുനിയ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ അച്ഛന്‍ സുരേന്ദ്രക്ക് അഭിമാന നിമിഷം മാത്രമല്ല തന്‍റെ എക്കാലത്തെയും വലിയ സ്വപ്‌നസാഫല്യവുമാണ്. ഒരു മകള്‍ക്ക് വേണ്ടി അച്ഛന് നല്‍കാനാകുന്ന പിന്തുണയെത്രയെന്ന് സുരേന്ദ്ര പറയും. ആ പിന്തുണയ്ക്ക് ലോകത്തെ ഏതൊരു ക്രിക്കറ്റ് ഗ്രൗണ്ടിനെക്കാളും വലുപ്പമുണ്ടാകും എന്നതാണ് പ്രിയയുടെ നേട്ടം നമുക്ക് കാണിച്ചു തരുന്നത്. പ്രിയയ്ക്ക് കളിക്കാന്‍ 2010 ല്‍ അച്ഛന്‍ ക്രിക്കറ്റ് ഗ്രൗണ്ട് തന്നെ പണിതു നല്‍കി. രാജസ്ഥാനിലെ ചുലുവില്‍ നിന്നുള്ള സുരേന്ദ്രയുടെ സാധാരണ […]

കടബാധ്യത; കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വില്‍ക്കാന്‍ തീരുമാനം

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് അടക്കം ഐഎല്‍ ആന്‍ഡ് എഫ്എസിന്‍റെ സംസ്ഥാനത്തെ ആസ്തികള്‍ വില്‍പനയ്ക്ക്. ഇത് സംബന്ധിച്ച് കമ്പനി താല്‍പര്യപത്രം ക്ഷണിച്ചു. പുതിയ തീരുമാനം പ്രതീക്ഷിച്ചില്ലെന്നും, സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയോടെ മാത്രമെ സ്റ്റേഡിയം സമുച്ചയത്തിന്‍റെ കൈവശാവകാശം മറ്റൊരുകമ്പനിക്ക് നല്‍കാനാകൂയെന്നും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അജയ് പത്മനാഭന്‍ വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റിനും സാഫ് ഫുട്‌ബോളിനും ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ക്കും വേദിയായിട്ടുള്ളതാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്. മുന്നൂറ്റിത്തൊണ്ണൂറുകോടിരൂപ ചെലവിട്ട് നിര്‍മിച്ച സ്റ്റേഡിയത്തോടൊപ്പം 490 കോടിരൂപയുടെ […]

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം അരങ്ങൊഴിയുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൌതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് […]

മഞ്ഞപ്പടയുടെ ഭീഷണി ഫലം കണ്ടു; ഇനി ബ്ലാസ്റ്റേഴ്‌സിന്‍റെ കളി അടിമുടി മാറും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനത്തില്‍ വിഷമത്തിലായ ആരാധകര്‍ക്ക് ശുഭ വാര്‍ത്ത. ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ പുതിയ താരങ്ങളെ എത്തിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. പരിശീലകന്‍ ഡേവിഡ് ജയിംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മോശം ഫോമാണ് പുതിയ താരങ്ങളെ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റിനെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ചുരുങ്ങിയത് ഒരു താരം എങ്കിലും എത്തും എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. വിദേശ താരമാണ് ടീമിലെത്താന്‍ സാധ്യതയെന്നും പരിശീലകന്‍ സൂചിപ്പിച്ചു. ഇപ്പോള്‍ […]

“വിമര്‍ശിച്ചോളൂ, പക്ഷെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കരുത്” ആരാധകരോട് സി കെ വിനീത്- VIDEO

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനങ്ങളില്‍ ആരാധകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ അതിരുവിടരുത് എന്ന് ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. ടീം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു സി കെയുടെ ഈ അപേക്ഷ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം മോശമാണെന്ന് താരങ്ങളും മനസ്സിലാക്കുന്നു എന്ന് പറഞ്ഞ വിനീത് തങ്ങളെ നിരന്തരം ആരാധകര്‍ വിമര്‍ശിക്കണം എന്നു തന്നെ പറഞ്ഞു. ആരാധകര്‍ വിമര്‍ശിച്ചാലെ തങ്ങള്‍ നന്നാവുകയുള്ളൂ പക്ഷെ വിമര്‍ശനം അതിരു കടക്കരുത്. തന്തയ്ക്കു തള്ളക്കും വിളിക്കുന്നതിനെയാണ് എതിര്‍ക്കുന്നത് എന്നും തങ്ങളെ കുറെ തെറി […]

കേരള പ്രീമിയര്‍ ലീഗ് ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും എഫ് സി കൊച്ചിയും തമ്മില്‍

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് 2018-19 സീസണ്‍ ആരംഭം കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരത്തോടെയാകും. ഡിസംബര്‍ എട്ടിന് നടക്കുന്ന കേരള പ്രീമിയര്‍ ലീഗിന്‍റെ ഉദ്ഘാടന മത്സരത്തില്‍ കെ പി എല്ലില്‍ ആദ്യമായി പങ്കെടുക്കുന്ന ആര്‍ എഫ് സി കൊച്ചിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. കേരള ബ്ലാസ്റ്റേഴ്സിന്‍റെ റിസേര്‍വ് ടീമാകും കേരള പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുക. ആര്‍ എഫ് സി കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വെച്ചാകും ലീഗിന്‍റെ ഉദ്ഘാടനം നടക്കുക. ആദ്യ മത്സരത്തെ കുറിച്ചുള്ള […]

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തകര്‍ച്ചക്ക് കാരണം ഇവയൊക്കെ; പിഴവുകള്‍ ചൂണ്ടിക്കാട്ടി ഐ എം വിജയന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ തകരാനുണ്ടായ പ്രധാന കാരണം ടീം നടത്തുന്ന നിരന്തരമായ മാറ്റങ്ങള്‍ ആണെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. ഗോവയ്ക്ക് എതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചു മാറ്റങ്ങളാണ് നടത്തിയിരുന്നത്, ഇത് ടീമിന്റെ ബാലന്‍സ് മുഴുവന്‍ തെറ്റിച്ചു എന്നും വിജയന്‍ പറഞ്ഞു. ഒരു മാധ്യമത്തിനു വേണ്ടി എഴുതിയ ലേഖനത്തിലാണ് ബ്ലാസ്റ്റേഴ്‌സിലെ പിഴവുകള്‍ വിജയന്‍ ചൂണ്ടിക്കാട്ടിയത്. അറ്റാക്കിംഗില്‍ അത്രയും കരുത്തുള്ള അനായാസം ഗോളടിച്ച് കൂട്ടുന്ന ഗോവയ്ക്ക് എതിരെ ഇന്ത്യന്‍ താരങ്ങളെ മാത്രം ഡിഫന്‍സില്‍ […]

ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി പൂനെ സിറ്റി പോരാട്ടം

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പൂനെ സിറ്റിയെ നേരിടും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. അവസാന മൂന്ന് മത്സരങ്ങള്‍ മൂന്ന് സമനിലകളില്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയില്‍ എത്തുന്നത് മൂന്ന് പോയിന്‍റും നേടി മടങ്ങാനാണ്. ഏഴാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്‌സിന്. പുണെയാകട്ടെ മൂന്ന് തോല്‍വിയും ഒരു സമനിലയുമായി അവസാനക്കാരും. പൂനെ സിറ്റി വളരെ മോശം ഫോമിലാണ് എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു. താല്‍ക്കാലിക കോച്ചിന്‍റെ കീഴില്‍ ഇറങ്ങുന്ന പൂനെ […]

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി അനന്തപുരി

തിരുവനന്തപുരം: ക്രിക്കറ്റ് ലഹരിയിലാണ് അനന്തപുരി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ടീമുകള്‍ സജ്ജമായി കഴിഞ്ഞു. അവസാന റൗണ്ട് പരിശീലനത്തിനായി ടീം ഇന്ത്യ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലെത്തി. നെറ്റ്സില്‍ ഒരുമണിക്കൂറോളം താരങ്ങള്‍ ബാറ്റിംഗ്, ബൗളിംഗ് പരിശീലനം നടത്തി. അതേസമയം വിന്‍ഡീസ് ടീം വിശ്രമത്തിനാണ് ഇന്ന് സമയം കണ്ടെത്തിയത്. അവര്‍ രാവിലത്തെ പരിശീലനം ഒഴിവാക്കി. മത്സരത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് കെസിഎ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ കൂടി അനുകൂലമായതിനാല്‍ മികച്ച മത്സരം കാണികള്‍ക്ക് നല്‍കാനാകുമെന്നും കെസിഎ കണക്കുകൂട്ടുന്നു. മഴയുണ്ടാകില്ലെന്നാണ് […]