എടിഎം കാർഡ് തട്ടിപ്പ് തടയാൻ ഡിസേബിൾ സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ

ന്യൂഡല്‍ഹി: എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ എടിഎം കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്. ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ നിന്നും എ ടി എം ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത […]

മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി: അഡ്വ ജയശങ്കര്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി. മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാന്‍ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ലെന്ന് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാർഥി. ചിഹ്നം രണ്ടില. മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി. അതിയാന്‍റെ സീനിയോറിറ്റിയും […]

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: പ്രിയ വാര്യര്‍

അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ സാന്നിധ്യമറിയിക്കുകയാണ്. എന്നാല്‍ നടി അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റ് താരം പങ്ക് വച്ചിരിക്കുന്നത്. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം […]

‘നായകന്‍ എങ്ങനെയും ആയിക്കോട്ടെ നായിക സുന്ദരിയായിരിക്കണം’; സിനിമകളിലെ ഒരിക്കലും മാറാത്ത നായിക സങ്കല്‍പം

കൊച്ചി: സിനിമികളിലെ നായക സങ്കല്‍പത്തിന് അല്‍പം മാറ്റിവന്നെങ്കിലും ഒരിക്കലും മാറാത്തവരാണ് നായികമാര്‍. നായകന്‍ എങ്ങിനെയും ആയിക്കോട്ടെ പക്ഷെ നായിക സുന്ദരിയായിരിക്കണമെന്നത് സിനിമകളിലെ അലിഖിത നിയമമാണ്. നാട്ടിന്‍പുറത്താണെങ്കിലും നായികയെ അണിയിച്ചൊരുക്കി അന്യഗ്രഹ ജീവികളെ പോലെ ആക്കിയെടുക്കും. പഴയകാല നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ നായികമാര്‍. നായികയെ അങ്ങനെ തന്നെയൊരു പ്ലാസ്റ്റിക് പാവയാക്കി കളഞ്ഞു മുഖ്യധാരാ സിനിമയെന്ന് ചൂണ്ടിക്കാണിക്കുകയാണ്. ആര്‍.ജെ സലിം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലാണ് ഇന്നത്തെ നായികമാരെക്കുറിച്ച് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ […]

ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയിനിയുടെ കുഴിമാടം തേടി യുവാവെത്തി; ഒടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പത്തൊന്‍പതുകാരിയുടെ മരണവാര്‍ത്തയറിഞ്ഞ് ഇരുപത്തിയൊന്നുകാരന്‍ കണ്ണൂരിലെത്തി. മഞ്ചേശ്വരം സ്വദേശിയാണ് സുഹൃത്തിനൊപ്പം തന്‍റെ കാമുകിയുടെ കുഴിമാടം തേടി കണ്ണൂരെത്തിയത്. എന്നാല്‍ കുഴിമാടം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ചതിക്കപ്പെടുകയായിരുന്നെന്ന് യുവാവിന് മനസിലായത്. യുവാവിന്‍റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ച്‌ പോലീസ് അന്വേഷിച്ചപ്പോഴാണ് കാമുകിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസിലായത്.  മൂന്നുമാസം മുമ്പായിരുന്നു ഫേയ്‌സ്ബുക്കില്‍ യുവതിയെ പരിചയപ്പെടുന്നത്. ചരിചയം പിന്നീട് പ്രണയമായി. പിന്നീട് യുവതിയുടെ വിവരമൊന്നും കിട്ടാതെ വന്നപ്പോള്‍ കാമുകിയുടെ സുഹൃത്തിനെ വിളിച്ച്‌ അന്വേഷിച്ചപ്പോഴാണ് യുവതി […]

സിനിമാക്കാരന്‍ ക്രെഡിറ്റ് ആവശ്യപ്പെട്ട് പറ്റിച്ചു;​ മിനിയുടെ പേപ്പര്‍ പേനകള്‍ സോഷ്യല്‍ മീഡിയയില്‍ വെെറല്‍

കൊച്ചി: സ്വന്തമായി നിര്‍മ്മിച്ച പേപ്പര്‍ പേനയ്ക്ക് ആവശ്യക്കാരെ അന്വേഷിച്ചുകൊണ്ടുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നെടുമ്പാശ്ശേരി സ്വദേശി മിനി ചാക്കോ പുതുശ്ശേരി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ മേഖലയിലെ ഒരാവശ്യക്കാരനു വേണ്ടിയാണ് മിനി പേന നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മിച്ച് കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിനി തയ്യാറായില്ല. തുടര്‍ന്നാണ് മിനി ഫേസ്ബുക്കിലൂടെ പേനകള്‍ക്ക് ആവശ്യക്കാരെ അന്വേഷിച്ച് പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് 8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട്. സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് […]

മിശ്രവിവാഹം തടയാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്ത് മലയാളം ടെലിവിഷന്‍ അവതാരിക

തിരുവനന്തപുരം: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ തീരുമാനിച്ച രണ്ട് മതവിഭാഗങ്ങളിൽപ്പെട്ട യുവതീയുവാക്കളുടെ വിവാഹം തടയാനാവശ്യപ്പെട്ട്  ടെലിവിഷൻ അവതാരകയായ ശ്രീജ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച നോട്ടീസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇവർ പോസ്റ്റിട്ടിരിക്കുന്നത്. യുവാവിന്‍റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെൽപ്പലൈൻ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായരുടെ ആഹ്വാനം. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകർത്തിയതാണെന്നാണ് പോസ്റ്റിൽ നിന്നുള്ള സൂചന. ശാസ്തമംഗലം സബ് രജിസ്ട്രാർ […]

‘സേഫ് സോണിലിരുന്ന് സോഷ്യല്‍ മീഡിയ വഴി പോര്‍ വിളി മുഴക്കുന്നവര്‍ക്ക് അറിയില്ല അവരുടെ ഉള്ളിലെ തീ’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: അതിര്‍ത്തിയില്‍ നിന്നും അശാന്തിയുടെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്ന പാക് നിലപാട് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് വഴിതെളിക്കുന്നത്. സോഷ്യല്‍ മീഡിയയിലടക്കം പാകിസ്ഥാനെതിരെയുള്ള പോര്‍വിളികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഓരോ യുദ്ധമുഖങ്ങളും നമുക്ക് സമ്മാനിക്കുന്ന നഷ്ടങ്ങള്‍ എന്തെന്നും അതിന്‍റെ ആഘാതം അത്രത്തോളമായിരിക്കുമെന്നും കുറിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ”യുദ്ധം തുടങ്ങിയിട്ടില്ല… ഗാലറിയിലിരുന്ന് കളി കാണുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ട്വിറ്ററില്‍ ആക്രോശിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. ഹാഷ് ടാഗുകളുപയോഗിച്ച്, ആവേശം […]

മമ്മൂട്ടി നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നവന്‍; കോണ്‍ഗ്രസ് നേതാവിന്‍റെവിമര്‍ശനത്തിന് തെറിവിളിയുമായി ആരാധകര്‍

മലപ്പുറം: ഫെയ്‌സ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ഫാന്‍സുകാരുടെ ചീത്തവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. പി നൗഷാദ് അലിയ്ക്ക് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം നടക്കുന്നത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഫെസ്ബുക്കില്‍ ഒരുപോസ്റ്റ് ഇട്ടതിന് ശേഷം അദ്ദേഹത്തിന്‍റെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്‍റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് വ്യക്തമാക്കി. നൗഷാദിന്‍റെ […]

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവില്‍ കിങ് ഖാന്‍റെ മറുപടിയെത്തി

മുംബൈ: ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഉടന്‍ വീട്ടിലേക്ക് വരുമെന്നാണ് ഷാരൂഖ് യുവാവിനോട് പറഞ്ഞത്. ‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. രാജുവിനോട് സംസാരിക്കും’, ഷാരൂഖ് കുറിച്ചു. വീട്ടിലെ എല്ലാവരോടും തന്‍റെ അന്വേഷണം പറയണം. ചിലപ്പോള്‍ ഉടന്‍ വീട്ടിലേക്ക് വരുമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്. […]