എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എം.എല്‍.എ എം.വിന്‍സെന്റിന് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി  ജാമ്യം അനുവദിച്ചു. വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്,​ വീട്ടമ്മ താമസിക്കുന്ന വാര്‍ഡില്‍ പ്രവേശിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. പീഡനത്തിന് ഇരയായെന്ന് ആരോപിക്കപ്പെടുന്ന വീട്ടമ്മ മാനസിക രോഗിയാണെന്നും, അവരുടെ ഭാവനയില്‍ വിരിഞ്ഞതാണ്പീഡനക്കഥയെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, പ്രതിഭാഗം ജാമ്യഹര്‍ജിയോടൊപ്പം ഹാജരാക്കിയ രേഖകളില്‍ കൃത്രിമമുണ്ടെന്നും, ഇത് പൊലീസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി .

കൊച്ചി: ലാവ്ലിന്‍ കേസില്‍  കീഴ്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനൂകൂലമായി ഹൈക്കോടതി വിധി. സിബിഐ പിണറായിയെ തിരഞ്ഞുപിടിച്ച്‌ വേട്ടയാടുകയായിരുന്നു എന്ന ഗുരുതര പരാമര്‍ശവും കോടതി നടത്തി. ‘പിക്ക് ആന്‍ഡ് ചൂസ്’ (തിരഞ്ഞെടുത്ത് പ്രതിയാക്കുക) എന്ന വാക്ക് ഉപയോഗിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസില്‍ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ നിരീക്ഷിച്ചു. വൈദ്യുതി വകുപ്പ് ഭരിച്ച മറ്റു മന്ത്രിമാരെയൊന്നും പ്രതിയാക്കിയില്ല. പിണറായിയെ മാത്രം […]

തമിഴ്നാട്ടില്‍ ദിനകരന്‍ പക്ഷം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇപിഎസ് ഒപിഎസ് ലയനത്തിനു പിന്നാലെ പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമാകുന്നു. ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരായ നിവേദനം ഗവര്‍ണര്‍ക്കു കൈമാറി. ഇന്ന് രാവിലെ രാജ്ഭവനില്‍ എത്തിയാണ് ഗവര്‍ണറുമായി എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകര്‍ന്നെന്നും എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചു.

കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍ – വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍. പാവപ്പെട്ടകര്‍ഷകരുടെ വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭയില്‍ പറഞ്ഞു.   ഇതിനായി നിയമ ഭേദഗതി കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അമ്ബത് സെന്റ് വരെയുള്ള ഭൂമി ജപ്തി ചെയ്യില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന […]

തമിഴ്​നാട്ടില്‍ എ.​ ഐ.​​എ.​​ഡി.​​എം.​​കെ​​ ലയനം പ്രഖ്യാപിച്ചു

ചെ​ന്നൈ: തമിഴ്​നാട്ടില്‍ എ. ഐ​.​​എ.​​ഡി.​​എം.​​കെ​​യി​​ലെ ഒ.പി.എസ്​- ഇ.പി.എസ്​ വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. ലയനത്തി​​ന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം മറീനാ ബീച്ചിലെ ജയലളിതാ സ്​മാരകത്തില്‍ ഉടന്‍ ഉണ്ടായേക്കും. ഒ.പന്നീര്‍ശെല്‍വവും മുഖ്യമന്ത്രി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​യും പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ്​ ലയനവിവരം അറിയിച്ചത്​.പാര്‍ട്ടി ആസ്ഥാനത്തെിയ പന്നീര്‍ ശെല്‍വത്തിന്​ ഉൗഷ്​മളസ്വീകരണമാണ്​ പ്രവര്‍ത്തകര്‍ നല്‍കിയത്​. ചരിത്രപ്രധാനമായ ദിവസമാണിന്ന്​. പാര്‍ട്ടി എന്നും ഐക്കത്തോടെയിരിക്കണമെന്നത്​ എം.ജി.ആറി​​ന്‍റെ സ്വപ്​നമായിരുന്നു. മറ്റു പാര്‍ട്ടികളില്‍ ഭിന്നത വന്നതാല്‍ ഒരിക്കലും തിരിച്ചുപോക്ക്​ ഉണ്ടാകാറില്ല. എന്നാല്‍ ഭിന്നത നീക്കാന്‍ കഴിഞ്ഞുവെന്നതാണ്​ എ.​ഐ.​​എ.​​ഡി.​​എം.​​കെയുടെ ശക്തി​. പാര്‍ട്ടി ഒരിക്കലും […]

അഞ്ച് വര്‍ഷത്തിനിടെ വ്യവസായികളില്‍ നിന്നും ബിജെപിക്ക് ലഭിച്ച സംഭാവന 705.81 കോടി രൂപ

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ് കമ്ബനികളില്‍ നിന്ന് കോടികള്‍ സംഭാവനയായി ലഭിക്കുന്നതായി റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ അസോസിയോഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ദേശീയ പാര്‍ട്ടികള്‍ അഞ്ച് വര്‍ഷത്തിനിടെ 956.77 കോടി രൂപ സംഭാവനയായി സ്വീകരിച്ചതായി പറയുന്നു. ഇതില്‍ ഭൂരിഭാഗവും (705.81കോടി) ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് എത്തിയിരിക്കുന്നത്. 2012 മുതല്‍ 2016 വരെയുള്ള സംഭാവനകളാണ് സംഘടന പരിശോധിച്ചത്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം മാത്രം 2987 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കി. അതേസമയം 167 സ്ഥാപനങ്ങളില്‍ […]

കളക്ടറുടെ വിലക്ക് മറികടന്ന് മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തി

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്കൂളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തി. ആര്‍.എസ്.എസ് അനുഭാവികളായവരുടെ മാനേജ്മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ പതാക ഉയര്‍ത്താനായി തീരുമാനിച്ചിരുന്നത് മോഹന്‍ ഭഗവതിനെ ആയിരുന്നു. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് കാട്ടി കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എയ്ഡഡ് സ്കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയപതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി. ജനപ്രതിനിധികള്‍ക്കോ അദ്ധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും മോഹന്‍ ഭഗവത് അത്തരത്തില്‍ ഒരാളല്ലെന്നും കളക്ടര്‍ […]

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം 2018 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. 2019 മധ്യത്തിലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് സമയമാകുക. തിരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ തുക രാജ്യത്തിന് ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ  ഒഴിവാക്കുന്നതിന് രാജ്യത്തെ നിയമസഭകളലേക്കും, ലോക്സഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.  

ഉഴവൂര്‍ വിജയന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും

കോട്ടയം: ഇന്നലെ അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ സംസ്കാരം   കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള കാരാംകുന്നേല്‍ വീട്ട് വളപ്പില്‍ ഇന്ന് നടക്കും. സംസ്ഥാനബഹുമതികളോടെ നടത്തപ്പെടുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍  പങ്കെടുക്കും. ഇന്നലെ കോട്ടയത്ത് പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമുഹത്തിലെ നാനാതുറയിലും പെട്ട  ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കരള്‍-പ്രമേഹ രോഗബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം. ഈ മാസം 11 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. അസുഖങ്ങളെ […]

ടി.പി.സെന്‍കുമാറിന് ബി.ജെപിയിലേയ്ക്ക് ക്ഷണം

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ  പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി  മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. സെന്‍കുമാറിന് ചരിത്രത്തില്‍ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലര്‍ ബിജെപിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.