‘സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പറയാതിരിക്കാനെങ്കിലും ശ്രമിക്കണം’; ബിജെപി മുഖപത്രത്തിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്

കൊച്ചി: ശബരിമല സമരത്തില്‍ ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്രാ ഹിന്ദുപരിഷത്ത്. കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ജന്മഭൂമി നടത്തുന്നതെന്ന് എഎച്ച്‌പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ കുറ്റപ്പെടുത്തി. സത്യം പറഞ്ഞില്ലെങ്കിലും കളവു പറയാതിരിക്കാനെങ്കിലും ജന്മഭൂമി ശ്രമിക്കണമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. പമ്പയിലെ സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന എന്ന തലക്കെട്ടില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത പരാമര്‍ശിച്ചുകൊണ്ടാണ് പ്രതീഷ് വിശ്വനാഥന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ചില കടലാസ് സംഘടനകളെ കൂട്ടുപിടിച്ച്‌ പിണറായി വിജയന്‍ ആസൂത്രണം […]

ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യ; പ്രതിച്ഛായ തകര്‍ക്കാനുള്ള ലീഗിന്‍റെ’ ശ്രമമെന്ന് കോടിയേരി

കൊച്ചി: കെ.ടി ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജലീല്‍ തെറ്റു ചെയ്‌തെന്ന് പാര്‍ട്ടി കരുതുന്നില്ല. ജലീലിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ലീഗിന്‍റെ ശ്രമമെന്നും കോടിയേരി പറയുന്നു. നിയമലംഘനമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. നടക്കുന്നത് സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമെന്നും കോടിയേരി വ്യക്തമാക്കി. ബന്ധു നിയമനത്തില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് കെടി ജലീലും പ്രതികരിച്ചത്.അദീബിന്‍റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാനാണ്. അദീബിന്‍റെത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനം മാത്രമാണ്. സൗത്ത് […]

പിണറായി സര്‍ക്കാര്‍ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുകയാണോ?: വി ടി ബല്‍റാം

കൊച്ചി: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് തയ്യാറകാത്തതെന്ന് എംഎല്‍എ വിടി ബല്‍റാം. അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തണമെന്നും […]

നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് വഴിയാണ് നോട്ട് നിരോധനം നടത്തിയതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ തന്നെ ഇത്തരമൊരു വിമര്‍ശനവുമായി ചെന്നിത്തല എത്തിയത്.  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഓടികൊണ്ടിരുന്ന കാറിന്‍റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ആയ ജിന്‍ ഡ്രൈസെ ആയിരുന്നു. ഡോ മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗം കുതിക്കുകയായിരുന്നു. ഈ […]

എം.ഐ ഷാനവാസ് എംപിയുടെ ആരോഗ്യനില ഗുരുതരം

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ എം.ഐ. ഷാനവാസിന്‍റെ  നില ഗുരുതരമെന്ന് ആശുപത്രിവൃത്തങ്ങള്‍. കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ എം.ഐ. ഷാനവാസ് ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്‍ററില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്. നവംബര്‍ ഒന്നിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെങ്കിലും അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ചയോടെ വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദ നിലയില്‍ നേരിയ […]

എന്‍എസ്‌എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും റീത്തും

നൂറനാട്: എന്‍എസ്‌എസ് കരയോഗ മന്ദിരത്തിലും സ്കൂളിലും കൊടിമരങ്ങളില്‍ കരിങ്കൊടിയും റീത്തും. നൂറനാട് എന്‍എസ്‌എസ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്‌എസ് മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടി കെട്ടിയത്. മാത്രമല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചു.   നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് […]

നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കരിദിനം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. വാര്‍ഷിക ദിനമായ നവംബര്‍ എട്ടിനു രാത്രി എട്ടു മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നവംബര്‍ ഒന്‍പതിനു കോണ്‍ഗ്രസ് കരിദിനം ആചരിക്കും. സംസ്ഥാനതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പിസിസി പ്രസിഡന്‍റുമാര്‍ക്കു കത്തയച്ചു.

ബിജെപിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് കൈകഴുകാനാവില്ല: പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശവുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സിപിഎം വരയ്ക്കുന്ന വരയില്‍ നില്‍ക്കാനും സിപിഎം വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യ സമൂഹം വിഡ്ഢികളല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിഷ്ണുനാഥ് വിമര്‍ശനം ഉന്നയിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ […]

കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ്‌- കോണ്‍ഗ്രസ്‌ സഖ്യം മുന്നില്‍

കര്‍ണ്ണാടക: കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു. ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു. ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും […]

സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്: മുഖ്യമന്ത്രി- video

കണ്ണൂർ: സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് ദിവസം അവിടെ നടന്ന പ്രതിഷേധങ്ങളെല്ലാം വിശ്വാസികൾ നടത്തിയ ഇടപെടൽ ആണെന്നാണ് കേരളം കരുതിയിരുന്നതെന്നും എന്നാൽ ഇത് ബിജെപി പ്ലാൻ ചെയ്ത് നടപ്പാക്കിയ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയാണ് സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം പ്ലാൻ ചെയ്തതെന്നും ഇത് അവർക്ക് വിജയകരമായി നടപ്പാക്കാൻ സാധിച്ചുവെന്നും […]