പരസ്യത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവഴിച്ചത് കോടികള്‍, കണക്കുകള്‍ പുറത്ത് വിട്ട് ഗൂഗിള്‍

ഇന്ത്യയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച സംസ്ഥാനം തമിഴ്നാടെന്ന് ഗൂഗിളിന്‍്റെ കണക്കുകള്‍. 32.63 കോടി രൂപയുടെ രാഷ്ട്രീയ പ്രചരണമാണ് തമിഴ്നാട് സംസ്ഥാനത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. 2019 ഫെബ്രുവരി മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ മാത്രമാണിത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തം ഗൂഗിള്‍ ആഡിനായി മുടക്കിയ തുക68 കോടിയാണ്. പണം മുടക്കിയതില്‍ രണ്ടാം സ്ഥാനത്ത് ദില്ലിയാണ് 6.44 കോടി രൂപ. ഇക്കാര്യത്തില്‍ ഭേദം കേരളമാണ് 65.23 ലക്ഷം മാത്രമാണ് മുടക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ […]

കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ​സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ലു​ണ്ടാ​യ വ്യ​ത്യ​സ്ത​മാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ സു​ര​ക്ഷാ​സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. നാ​ല് ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പു​ല്‍​വാ​മ, ഷോ​പ്പി​യാ​ന്‍ ജി​ല്ല​ക​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഷോ​പ്പി​യാ​നി​ല്‍ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ജ​ന്‍ മൊ​ഹ​ല്ല​യി​ലെ മോ​സ്‌​ക്കി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സൈ​ന്യം ഇ​വി​ടെ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. നാ​ല് ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. മോ​സ്‌​ക്കി​നു​ള്ളി​ല്‍ ഇ​പ്പോ​ഴും ര​ണ്ട് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ​യാ​ണ് പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​വ​ന്തി​പ്പോ​ര​യി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് […]

കുതിച്ചുയര്‍ന്ന് കോവിഡ്; സംസ്ഥാനത്ത് വ്യാഴാഴ്ച സ്ഥിരീകരിച്ചത് 4353 പേര്‍ക്ക്

തിരുവനന്തപുരം: ( 08.04.2021) സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4353 പേര്‍ക്ക്. കഴിഞ്ഞദിവസം 3502 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍കോട് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം […]

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. വോട്ടെടുപ്പ് ദിനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാന്‍ എത്തിയത്. കോവിഡ് […]

ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷത്തെ തടവ്

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷത്തെ തടവ്. റേഡിയന്‍സ് മീഡിയ എന്ന കമ്ബനി നല്‍കിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്ബനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ചെക്ക് കേസില്‍ ഒരു വര്‍ഷത്തെ തടവാണ് ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്. അതേസമയം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് […]

കൊവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കി കേരളം; നാളെ മുതല്‍ പൊലിസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലാണ് കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. മാസ്‌ക് -സാമൂഹിക അകലം ഉറപ്പാക്കാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലിസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍/ […]

ശബരിമലയില്‍ പിണറായി ഒടുക്കത്തെ പെണ്ണുങ്ങളെ കയറ്റിക്കൊണ്ടുപോയതാണ്, വെള്ളപ്പൊക്കവും കൊറോണയും വന്ന് നാട് നശിച്ചു- പി.സി ജോര്‍ജ്

ശബരിമലയില്‍ സ്ത്രീകള്‍ കയറിയതോടെ നാടു നശിച്ചെന്നും രണ്ട് വെള്ളപ്പൊക്കവും വരള്‍ച്ചയും നിപ്പയും കൊറോണയും എല്ലാം ഇത് കാരണമാണ് വന്നതെന്നും ഇതില്‍പ്പരം ഗതികേട് വരാനില്ലെന്നും പി.സി ജോര്‍ജ്ജ്. പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശകളിക്കാതിരുന്നില്ലെങ്കില്‍ സുഖമായി തുടര്‍ഭരണം ലഭിച്ചേനെയെന്നും പിണറായിയുടെ വിവരക്കേടോ ഉപദേശകരുടെ വിവരക്കേടോ അദ്ദേഹത്തെ ഈ വെട്ടില്‍ കൊണ്ടിട്ടെന്നും അതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ‘ശബരിമല പ്രശ്‌നത്തിന് ശേഷം കേരളത്തിന്റെ ഗതിയെന്താണ്? നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. രണ്ട് വെള്ളപ്പൊക്കം, രണ്ട് വരള്‍ച്ച, നിപ്പ, കൊറോണ, […]

കാട്ടായിക്കോണം സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍; കാറിലെത്തി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ കേസില്ല

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകര്‍ത്ത് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. സുര്‍ജിത്ത് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തത്. സ്ത്രീകളടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് നടപടി. 2016 ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിലും ഇയാള്‍ പ്രതിയാണ്. ബാക്കി നാല് പേരെ ജാമ്യത്തില്‍ വിട്ടു. അതേസമയം കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സംശയമുള്ളതിനാല്‍ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. കാറില്ലെത്തിയവര്‍ ആക്രമിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് നിലപാട്. എന്നാല്‍ […]

കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊപാതകം; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂരില്‍ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസിയാണ്​ പിടിയിലായ ഷിനോസ്​. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. […]

കെഎഎസ് ഉത്തരക്കടലാസുകള്‍ കാണാതായതിനെപ്പറ്റി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; അട്ടിമറി സംശയിച്ച്‌ പ്രതിപക്ഷ നേതാവ്; പി എസ് സിയുടെ വീഴ്ചയില്‍ പ്രതിഷേധം

തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയില്‍ മുല്യനിര്‍ണ്ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പി.എസ്.സിയുടെ സര്‍വ്വറില്‍ നിന്ന് നഷ്ടമായതിനെപ്പറ്റി ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.എ.എസ് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളെ മാത്രമല്ല, പൊതു സമൂഹത്തെയും ഉത്കണ്ഠയിലാക്കുന്നതാണ് ഈ വിവരം. പ്രത്യേകിച്ചും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയ പകര്‍പ്പുകളാണ് കാണാതായതെന്നാണ് പുറത്തു വന്നിട്ടുള്ള വാര്‍ത്തകള്‍. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തടെ ചെയ്തതു കൊണ്ടുണ്ടായ […]