കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്‍റെയും ചുമതല അനന്ത് കുമാറിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗലൂരു സൗത്ത് […]

ജനങ്ങള്‍ക്ക് ആശ്വാസം; പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും കുറവ്

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. അസംസ്‌കൃത എണ്ണവിലയുടെ ഇടിവാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന്‍റെ വില 81.42 രൂപയും ഡീസലിന് 77.99 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 80.00 രൂപയും ഡീസലിന് 76.51 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന്‍റെ വില 80.35 രൂപയും ഡീസലിന് 76.87 രൂപയുമാണ്.

കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം ഭരണഘടനയ്‌ക്കെതിരെന്ന് ഉദ്യോഗസ്ഥ പ്രമുഖര്‍. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രസംഗത്തെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27നാണ് കണ്ണൂരില്‍ അമിത് ഷാ പ്രസംഗിച്ചത്. ഇതിനെതിരെയാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്രം […]

ഫൈസാബാദ് ജില്ലയുടെ പേര് ഇനി അയോധ്യ; ശ്രീരാമന്‍റെ പേരില്‍ വിമാനത്താവളവും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ഇനിമുതല്‍ അയോധ്യ എന്ന പേരിലറിയപ്പെടും. അയോധ്യ നഗരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  പ്രഖ്യാപനം. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അയോധ്യ നാമധേയച്ചടങ്ങ് നടന്നത്. ഫൈസാബാദ് ജില്ല അയോധ്യയാണെങ്കില്‍ അവിടെ നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര് നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മെഡിക്കല്‍ കോളേജിന് ദശരഥ മഹാരാജാവിന്‍റെ പേരും നല്‍കാനാണ് തീരുമാനം. ഫൈസാബാദിന്‍റെ പേര് മാറ്റണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്ത് അടക്കമുളള സംഘടനകള്‍ ഉന്നയിച്ചിരുന്നു. നേരത്തേ മുഗള്‍ സരായ് റെയില്‍വേ ജംഗ്ഷന്‍റെ […]

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തും: തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മണ്ഡലകാലത്ത് എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു തൃപ്തി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17-ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ […]

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ മുതല്‍ ന്യൂഡല്‍ഹിയില്‍ ശക്തമായ പുകമഞ്ഞ്. ഇതോടെ അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് ഉയര്‍ന്നു. അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി. പുറത്തേക്കു പോകുന്ന സമയങ്ങളില്‍ മാസ്‌കുകള്‍ ധരിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്ന് സിസ്റ്റം […]

ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല; ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

മുംബൈ: താരാരാധന ആവാം, എന്നാല്‍ ഇത്രയും പാടില്ല. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്‍റെ വസതിക്കു മുന്പിലാണ് സംഭവം. കോല്‍ക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാന്‍ സാലിം ഉള്‍പ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയിരുന്നത്. എന്നാല്‍ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാന്‍ […]

കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ വോട്ടവകാശം നിഷേധിക്കണം, വിവാഹം കഴിക്കാത്തവരെ ആദരിക്കണം: ബാബാ രാംദേവ്

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ യോഗാ ഗുരു ബാബാ രാംദേവിന്‍റെ പക്കല്‍ ഉഗ്രനൊരു ഐഡിയയുണ്ട്. അദ്ദേഹം ആ ഐഡിയ തുറന്ന് പറയുകയും ചെയ്തു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്നവരുടെ വോട്ടവകാശം എടുത്ത് കളയണമെന്നാണ് പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകന്‍ കൂടിയായ രാംദേവിന്‍റെ ആവശ്യം. വിവാഹം കഴിക്കാതെ ജീവിക്കുന്ന തന്നെപ്പോലുള്ള സന്ന്യാസിമാരെ ആദരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിദ്വാറിലെ ആശ്രമത്തില്‍ അനുയായികളോട് സംസാരിക്കവെയാണ് ബാബാ രാംദേവ് തന്‍റെ  ബാച്ചിലര്‍ പദവിയെക്കുറിച്ച് അഭിമാനം കൊണ്ടത്. രാജ്യത്ത് ജനസംഖ്യ പിടിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് […]

ശബരിമലയിലെ അനധികൃത നിര്‍മാണം പൊളിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ശബരിമലയിലെ കെട്ടിടങ്ങൾ‌ക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമ്മാണം നടത്തണം. നിയമപരമായ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താം. ഇതിന് ഏതൊക്കെ കെട്ടിടങ്ങൾ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സർക്കാർ, ദേവസ്വം ബോർഡ്, കളക്ടർ എന്നിവർക്കായിരിക്കും ഇതിന്‍റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് തീർഥാടന കാലം കഴിയുന്നതുവരെ ഉത്തരവിടരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നിർ‌മ്മാണങ്ങൾ നിയമവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ വിശദീകരണം നൽകി.  […]

എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. നാഷ്ണല്‍ പബ്ലിക് റേഡിയോയുടെ ബിസിനസ് എഡിറ്ററായ പല്ലവി ഗൊഗോയ്‌യാണ് “മീ ടൂ’ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന കാലത്ത് ജയ്പൂരിലെ ഹോട്ടലില്‍ വച്ച്‌ അക്ബര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പല്ലവിയുടെ വെളിപ്പെടുത്തല്‍. വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് പല്ലവിയുടെ തുറന്നെഴുത്ത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ അനുഭവമാണ് പല്ലവി വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിലേക്ക് തന്നെ റിപ്പോര്‍ട്ടിംഗിന് അയച്ചു. അവിടെ നിന്ന് അക്ബര്‍ […]