ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരന്‍- ജോസഫ് വാഴക്കന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച കെ. മുരളീധരനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം. തന്‍റെ ബൂത്ത്‌ ഭദ്രമാണെന്നാണ് ചൊറിച്ചലിന്‍റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്‍റെ ബൂത്ത്‌ ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം […]

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കാര്യവട്ടത്ത് നടക്കും

തിരുവനന്തപുരം:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കും. ബിസിസിഐ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ്  തിരുവനന്തപുരത്തേക്ക് മാറ്റിയത്.  കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.

ലിനിക്ക് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന

കോഴിക്കോട്: നിപ വൈറസ് ബാധിച്ച്‌ മരിച്ച മലയാളി നഴ്സ് ലിനിക്ക് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. കാംപെല്ലിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററില്‍ കുറിച്ചു. Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); […]

12 മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസിന് പ്രവേശനവിലക്ക്

തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാത്ത കേരളത്തിൽ നിന്നുള്ള 12 മെഡിക്കൽ കോളേജുകളിലായി 1600 മെഡിക്കൽ സീറ്റുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രവേശനാനുമതി നിഷേധിച്ചു. പുതുതായി പ്രവേശനാനുമതി നേടാൻ ഇടുക്കി മെഡിക്കൽ കോളേജിന് ഇത്തവണയുമായില്ല. പാലക്കാട് സര്‍ക്കാര്‍ മെഡിക്കൽ കോളേജിനും ഈ അധ്യയന വര്‍ഷം പ്രവേശനാനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാൽ പ്രവേശനത്തിന് അനുമതി നൽകേണ്ടതില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാർശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. 2014ൽ തുടങ്ങിയ ഇടുക്കി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിന് ഇത്തവണയും അനുമതിയില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളായ […]

നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി; അഭിനന്ദനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി. ഇനി ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്‍റെ ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. നിപ സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ എത്രയെത്ര അസത്യപ്രചരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തില്‍ അസത്യപ്രചരണങ്ങള്‍ നടത്തുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും ലോകത്ത് എവിടെയും ഉള്ളതിനേക്കാള്‍ വേഗത്തില്‍ നിപ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി

പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഇത് സംബന്ധിച്ച്‌ അന്വേഷണസംഘം  ഹൈകോടതിയില്‍ നാളെ ഹരജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു. കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. അച്ചടക്ക നടപടിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പായാണ് വിശദീകരണം ആവശ്യപ്പെടുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് […]

നിപ്പ ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ മാധ്യമങ്ങളിലൂടെ അസത്യപ്രചരണം നടന്നു. അവരെ ഒറ്റപ്പെടുത്തണം. ലോകത്ത് എവിടെ ഉള്ളതിനേക്കാള്‍ വേഗത്തില്‍ നിപ്പ പ്രതിരോധിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മാറ്റിത്താമസിപ്പിച്ചവര്‍ക്ക് നാളെ മുതല്‍ സൗജന്യ കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് 2400 കുടുംബത്തിനും മലപ്പുറത്ത് 150 കുടുംബത്തിനുമാണ് കിറ്റ് വിതരണം ചെയ്യുക. അതേസമയം, നിപ്പ ബാധയിലെ സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് […]

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ്; തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം

പട്ടാമ്പി : എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് ശാരദാ തിയേറ്റര്‍ ഉടമയായ സതീഷിനെ വിട്ടയച്ചത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതും, പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിതുമാണ് തിയേറ്റര്‍ ഉടമ സതീഷിനെതിരായ കുറ്റം. എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.    

എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിയേറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പൊലീസില്‍ വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 18 ന് നടന്ന സംഭവം മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ മെയ് 12 നാണ് പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 26 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് […]

കെവിന്‍ കൊലക്കേസ്: കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. കൊലക്കേസില്‍ പിടിയിലായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കെവിന്‍ കൊലക്കേസില്‍ സിപിഐഎമ്മിന്റെ വിശദീകരണ യോഗം ഇന്ന് കോട്ടയത്ത് നടക്കും. തെളിവെടുപ്പിനിടെ മാരകായുധങ്ങള്‍ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് കെവിന്‍ കൊലക്കേസിലെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ആയുധങ്ങള്‍ തട്ടിക്കൊണ്ട് പോകലിനായി മാത്രം ഉപയോഗിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. […]