ശബരിമല യുവതീ പ്രവേശനം; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സാധ്യത. മണ്ഡലകാലത്തെ തീര്‍ത്ഥാടനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവതീ പ്രവേശന വിധിയും അതിന്‍റെ നടപ്പാക്കലും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നാളെ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ചായിരിക്കും സര്‍വകക്ഷിയോഗത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക. യുവതീ പ്രവേശവിധി […]

ബാഗില്‍ വിഷപ്പാമ്പ്; വിമാനത്താവളത്തില്‍ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

നെടുമ്പാശേരി: ഹാന്‍ഡ് ബാഗില്‍ വിഷപ്പാമ്പുമായി യാത്രക്കൊരുങ്ങിയ ആളുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയതാണ് പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളം (40). അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു കൂര്‍ക്ക വാങ്ങിയിരുന്നു. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സി […]

നീതി തേടി സനലിന്‍റെ കുടുംബം, കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ ഉപവാസമിരിക്കും

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി ഹരികുമാറിനെ അറസ്‌റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധവുമായി കുടുംബം. സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നീതി തേടി താന്‍ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി അറിയിച്ചു. നാളെ ആയിരിക്കും ഏകദിന ഉപവാസം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനല്‍കുമാറിന്‍റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടുകയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അച്ഛന്‍ വര്‍ഗീസിനും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് വിഷ്ണുപുരം ചന്ദ്രശേഖരനുമൊപ്പം വിജി […]

ഇന്ധനവില വീണ്ടും താഴ്ന്നു

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 79.51 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 76.07 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 80.92,  ഡീസല്‍ വില 77.54 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം […]

സനല്‍ കേസ്; ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്ക് തളളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎസ്പി ഹരികുമാറിനേയും അടുത്ത സുഹൃത്തായ ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച അനൂപ് കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ബിനുവിന്‍റെ മകനും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ അനൂപ് കൃഷ്ണയാണ് ഹരികുമാറിന്‍റെ സിഫ്റ്റ് കാര്‍ തൃപ്പരപ്പില്‍ നിന്ന് കല്ലറയിലെ വീട്ടിലെത്തിച്ച് കൊടുത്തത്. ഉച്ചയോടെ കസ്റ്റഡിയലെടുത്ത സതീഷ്കുമാറിനെ വൈദ്യ പരിശോധനയക്ക് ശേഷം നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വൈകുന്നേരത്തേടെയാണ് […]

സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക് ആരംഭിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചു. ഓട്ടോടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യമുന്നയിച്ച് ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ അറിയിച്ചു.

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും മുതലെടുപ്പ് നടത്തുന്നു

പത്തനംതിട്ട: യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട്. ശബരിമലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഇതില്‍ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും ജില്ലാ ജഡ്ജിയായ എം. മനോജ് ഹൈക്കോടതിക്ക് നല്‍കിയ സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്തിര ആട്ട വിശേഷങ്ങളുടെ സമയത്ത് ശബരിമലയിലേക്ക് എത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണ്. ലക്ഷകണക്കിന് ഭക്തര്‍ വരുന്ന സ്ഥലത്ത് ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയുന്നതല്ല. ഭക്തരുടെ ജീവന് തന്നെ ഭീഷണിയുള്ള […]

കേരളത്തിന്‍റെ ചരിത്രത്തെ പിറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്‍റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് തമസോ മാ ജ്യോതിര്‍ഗമയ’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗമനപരമായ ഇടപെടലുകളിലൂടെ നാം നേടിയ മുന്നേറ്റത്തെ വലിയ തോതില്‍ പിന്നോട്ടടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിനെ വിട്ടുവീഴ്ചകളില്ലാതെ ചെറുത്തേ പറ്റൂ. എല്ലാ കാലത്തും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയിരുന്നതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരുടെ […]

ഇന്നത്തെ ഇന്ധനവില

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വന്ന വ്യതിയാനം രാജ്യാന്തര വിപണിയിലും പ്രകടമായി തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് കാണാനാവുന്നുണ്ട്. എങ്കിലും, കുറച്ച് പൈസയുടെ ഈ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അധികം നേട്ടമൊന്നും നല്‍കുന്നില്ല എന്നത് വാസ്തവം തന്നെ. ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ […]

കെവിനെ ഒറ്റുകൊടുത്ത പൊലീസുകാര്‍ അപകടത്തില്‍പെട്ടു, ഒരാളുടെ നില ഗുരുതരം

കോട്ടയം: കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദുരഭിമാനക്കൊലയെന്നു വിശേഷിപ്പിച്ച കെവിന്‍റെ കൊലപാതകം കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. കൂടാതെ പൊലീസിന്‍റെ അനാസ്ഥയിലും ക്രൂരതയിലും സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കെവിന്‍റെ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എ.എസ്‌ഐ യായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി […]