ഇദായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു; മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത

സിംബാവെ: ഇദായ് ചുഴലിക്കാറ്റ് ആദ്യം മൊസംബിക്കിലും തുടര്‍ന്ന് സിംബാവെയിലും മലാവിയിലും കനത്ത നാശമാണ് വിതച്ചത്. മൊസംബിക്കില്‍ 17 ലക്ഷവും മലാവിയില്‍ 9 ലക്ഷത്തിലധികവും ആളുകളെയാണ് ഇദായ് ബാധിച്ചിരിക്കുന്നത്. സിംബാവെയിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷണം അത്യാവശ്യമാണെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. ഒറ്റപ്പെട്ട് പോയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താന്‍ സാധിച്ചിട്ടില്ല. കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. എന്നാല്‍ മരണ മുഖത്ത് നിന്നും നിരവധി ആളുകളെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിന് […]

ടാല്‍കം പൗഡറിനെതിരെ മുന്നറിയിപ്പുമായി യുഎഇ

ദുബായ്: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ടാല്‍ക്കം പൗഡറിന്‍റെ രണ്ട് ബാച്ചുകള്‍കള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം. പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. യുഎഇയിലെ അജ്മല്‍ പെര്‍ഫ്യൂം നിര്‍മ്മിക്കുന്ന അജ്മല്‍ സാക്രിഫൈസ് ഫോര്‍ ഹെര്‍ പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി സൗദി ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ നടപടി. A 7867012 08/2021, A 7867068 09/2023 എന്നീ ബാച്ചുകളിലെ പൗഡറിലാണ് മനുഷ്യ ശരീരത്തിന് […]

നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍:  വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട  വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. രാജ്യംവിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് അറസ്റ്റിലാകുന്നത്. ഇന്ന് 3.30 ഓടെ നീരവ് മോദിയെ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും. വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എന്‍ഫോഴ്സ്‌മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ […]

ബ്രിട്ടനില്‍ ജനിച്ച്‌ വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി ഇപ്പോള്‍ കറുത്തുകൊണ്ടിരിക്കുന്നു!; വെളുത്തവരെ കറുത്തവരാക്കാന്‍ കഴിയുന്നതെങ്ങനെ…

ലണ്ടന്‍: തൊലിയുടെ നിറം കറുപ്പായവരില്‍ ചിലര്‍ വെളുപ്പ് നിറമാകാന്‍ എന്ത് സാഹസവും ചെയ്യാറുണ്ട്. എന്നാല്‍ ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി യുവതി ഹന്നാ ടിറ്റെന്‍സര്‍ എന്ന വെളുത്ത സുന്ദരി കറുപ്പ് നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തന്‍റെ തൊലിയുടെ നിറം കടുത്ത ശ്രമങ്ങളിലൂടെ കറുപ്പിച്ചിരിക്കുകയാണ്. ഇതോടെ വെളുത്തവരെ കറുത്തവരാക്കാന്‍ കഴിയുന്നത് എങ്ങനെ എന്ന ചോദ്യവും ഇത് കാണുന്നവരുടെ മനസില്‍ ഉയരുന്നുണ്ട്. വംശീയപരമായി ചിന്തിക്കുന്നതുകൊണ്ടല്ല താന്‍ നിറം മാറുന്നതെന്നും മറിച്ച്‌ താന്‍ കറുപ്പിനെ അത്രയേറെ ഇഷ്ടപ്പെടുന്നതു കൊണ്ടാണെന്നുമാണ് തന്‍റെ നിറം […]

ഇദായ് ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്

ഹരാരെ: ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തിന്‍റെ വ്യാപ്തിയനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മൊസാംബിക്ക്, സിംബാബ്‌വെ അതിര്‍ത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാര്‍ത്താവിതരണ സംവിധാനങ്ങള്‍ എന്നിവ തകരാറിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ആരംഭിച്ചു. 26 ലക്ഷത്തോളം പേരെ […]

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; നടുക്കത്തില്‍ ശാസ്ത്രലോകം

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നുവെന്ന വാര്‍ത്ത ശാസ്ത്രലോകം ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഈ പ്രതിഭാസം നടക്കുന്നത്. ഭൂഖണ്ഡം പിളരുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ മുന്‍പും പുറത്തുവന്നിരുന്നു. കെനിയയിലെ മായ്മാഹിയു- നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭാഗമാണിത്. ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് വിള്ളല്‍ രൂപപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. വിള്ളല്‍ നികത്താനുള്ള ശ്രമം നടത്തുന്നു വരികയാണ്. ഇതിന്‍റെ അനന്തര […]

ഫുട്‌ബോള്‍ ലോകകപ്പ്; വേദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫ, ഖത്തറിന് പുറമെ അഞ്ച് രാജ്യങ്ങള്‍ പരിഗണനയില്‍

ഖത്തര്‍: റഷ്യന്‍ ലോകകപ്പിന് ശേഷം മറ്റൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകാനുള്ള ഒരുങ്ങുകയാണ് ഖത്തര്‍. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാറായെങ്കിലും ലോകകപ്പിന് ഖത്തറിന് പുറമെ വേദികള്‍ തേടുകയാണ് ഫിഫ അധികൃതര്‍. 2022 ഖത്തര്‍ ലോകകപ്പില്‍ 16 ടീമുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആകെ ടീമുകളുടെ എണ്ണം 48 ആകും. ഈ സാഹചര്യത്തിലാണ് ഖത്തറിന് പുറമെ മറ്റ് പെര്‍ഷ്യന്‍ രാജ്യങ്ങളിലും വേദിയൊരുക്കാന്‍ ഫിഫ തയ്യാറെടുപ്പ് നടത്തുന്നത്. നിലവില്‍ എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. എന്നാല്‍ […]

പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി

കുവൈത്ത് : കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി. മാര്‍ച്ച് 10 മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നതാണ് നിര്‍ത്തലാക്കിയത്. മറ്റ് പ്രവാസികളിലേക്കും കൂടി നടപടി ഉടന്‍ വ്യാപിപ്പിക്കും .

പൗരത്വത്തിനായി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞ് മരിച്ചു

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭാ​ഗമായി പ്രവര്‍ത്തിക്കവെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങി വരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനോട് അനുവാദം ആവശ്യപ്പെട്ട പത്തൊന്‍പതുകാരിയായ ഷെമീമ ബീഗത്തിന്‍റെ കുഞ്ഞ് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്ബിന്‍റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ച്‌ ഫെബ്രുവരി 17നാണ് ഷെമീമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജെറാ എന്നാണ് കുഞ്ഞിന്‍റെ പേര്. ക്യാമ്പിന് സമീപം കുര്‍ദിശ് തടവില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ […]

ഹെയ്തിയില്‍ പട്ടിണി രൂക്ഷം; ജീവന്‍ നിലനിര്‍ത്താന്‍ ചെളിമണ്ണ് ഭക്ഷിച്ച്‌ ജനങ്ങള്‍

ഹെയ്തി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഹെയ്തി. പ്രസിഡന്‍റ് ജുവനല്‍ മോയിസിന്‍റെ നയങ്ങളാണ് രാജ്യത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രക്ഷോഭവും കലാപങ്ങളും തുടരുന്ന ഹെയ്തിയില്‍ ജനങ്ങള്‍ കടുത്ത പട്ടിണിയിലാണ്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്. കലാപങ്ങള്‍ മൂലം വര്‍ഷങ്ങളായി ദാരിദ്ര്യം അനുഭവിക്കുകയാണ് ഹെയ്തിയിലെ ജനങ്ങള്‍. ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ് ചെളിമണ്ണ്.ചെളിമണ്ണ് ഉദര രോഗങ്ങള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമായാണ് ഹെയ്തിയന്‍ ജനത ഉപയോഗിക്കുന്നത്. കാലങ്ങളായി ഇത് ഉപയോഗിച്ച് പാത്രങ്ങളും […]