കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് അഞ്ചിടങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുവല്ലം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പരപ്പാറ, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കളയില്‍ എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും തന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ […]

സൂപ്പറാണ്​ മെട്രാഷ് 2 ആപ്

ദോഹ: ആഭ്യന്തര മന്ത്രാലയത്തിെന്‍റ ഒാണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന സ്​മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനായ മെട്രാഷ് 2ല്‍ ഈ വര്‍ഷം മാര്‍ച്ച്‌ മാസം മുതല്‍ നാല് ദശലക്ഷത്തിലധികം ഇടപാടുകള്‍.2020 മാര്‍ച്ച്‌ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 4.3 മില്യന്‍ ഇടപാടുകളാണ് മെട്രാഷ്് 2 വഴി ഉപഭോക്താക്കള്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്േട്രാണിക് സര്‍വിസ്​ ആന്‍ഡ് ഇന്‍റര്‍നെറ്റ് വിഭാഗം മേധാവി മേജര്‍ അലി അഹ്മദ് അല്‍ ബിന്‍ അലി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെന്‍റ സേവനങ്ങളും കോവിഡ്-19 മുന്‍കരുതലുകളും സംബന്ധിച്ച്‌ ഖത്തര്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു […]

ട്രാ​ഫി​ക് കു​രു​ക്ക് കു​റ​ക്കു​ന്ന​തി​ന് പോ​യ​വ​ര്‍ഷം ചെ​ല​വാ​ക്കി​യ​ത്​ 5.8 ദ​ശ​ല​ക്ഷം ദീ​നാ​ര്‍

മ​നാ​മ: ട്രാ​ഫി​ക് കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കി​യ എ​ട്ട് പ​ദ്ധ​തി​ക​ള്‍ക്കാ​യി 5.8 ദ​ശ​ല​ക്ഷം ദീ​നാ​ര്‍ ചെ​ല​വ​ഴി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ശൈ​ഖ് ഈ​സ ബി​ന്‍ സ​ല്‍മാ​ന്‍ റോ​ഡ് ന​വീ​ക​ര​ണം, ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ റോ​ഡ് ന​വീ​ക​ര​ണം എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​തു​വ​ഴി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് 40 ശ​ത​മാ​നം വ​രെ കു​റ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി

കുവൈറ്റിലെ ഗവണ്‍മെന്റ് മേഖലയില്‍ നിന്നും 20000 പ്രവാസികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് ഇരുപത്തയ്യായിരം പ്രവാസികളെ പിരിച്ചുവിടുന്നെന്ന് റിപ്പോര്‍ട്ട്. കുവൈത്തില്‍ പൊതു മേഖലയില്‍ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 25000 വിദേശികളെ പിരിച്ചുവിടുന്നതെന്നാണ് അറിയിച്ചത്. കുവൈത്ത് പാര്‍ലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അംഗമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം 6000 ആയി കുറഞ്ഞു. എങ്കിലും പുതുതായി പഠിച്ചിറങ്ങുന്ന സ്വദേശികളെ കൂടി മുന്നില്‍ കണ്ട് കൊണ്ടാണ് ഇത്രയധികം വിദേശികളെ പിരിച്ച്‌ വിടുന്നതെന്ന് പാര്‍ലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അധ്യക്ഷന്‍ […]

കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു; അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു . സ്വകാര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുവൈറ്റി യുവാക്കളില്‍ അഞ്ച് വ‍ര്‍ഷത്തിനുള്ളില്‍ ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്‍കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശി യുവാക്കള്‍ താല്പര്യം കാണിക്കാറില്ല. അതിനാല്‍ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി തൊഴില്‍ നിയമ ഭേദഗതി […]

ദു​ബാ​യ് ബ​സ് അ​പ​ക​ടം; അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യുവാവ്

ദുബായ്: ദു​ബാ​യി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ് അപകടത്തിൽ​ നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യുവാവ്. നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​ണ് അപ​ക​ട​ത്തി​ൽ​നി​ന്ന് അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. റാ​ഷി​ദി​യ മെട്രോ​ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ൻ ഉ​ൾ​പ്പെ​ട്ട ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് നി​ധി​ൻ പ​റ​ഞ്ഞു. ”ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഇ​രു​ന്ന​ത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ റോ​ഡി​ലെ ഹൈറ്റ് ബാ​രി​യ​റി​ൽ ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സി​ൽ​നി​ന്ന് കൂ​ട്ട​നി​ല​വി​ളി ഉ​യ​ർ​ന്നു. എ​ങ്ങും ര​ക്തം ഒ​ഴു​കു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​ർ സം​ഭ​വ​ സ്ഥ​ല​ത്തു​ത​ന്നെ […]

ദു​ബാ​യ് വാഹനാപകടം; മ​രി​ച്ച 2 മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു

ഷാ​ര്‍​ജ: ദു​ബാ​യി​ലെ ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മ​ര്‍ ചോ​നോ​ക​ട​വ​ത്ത്, മ​ക​ന്‍ ന​ബീ​ല്‍ ഉ​മ്മ​ര്‍ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​രാ​ണ് കൊല്ലപ്പെട്ടത്. 31 യാത്രക്കാരുമായി സഞ്ചരിച്ച ബസ് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. പെ​രു​ന്നാ​ള്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ഒ​മാ​നി​ലെ മ​സ്ക്ക​റ്റി​ല്‍​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗുരുതര […]

ദുബെെ പൊലീസിന്‍റെ 8 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍

ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴയടയ്ക്കുന്നതടക്കം ദുബായ് പൊലീസിന്‍റെ എട്ട് സേവനങ്ങള്‍ അടുത്തമാസം ഒന്നു മുതല്‍ പൂര്‍ണമായും ഓണ്‍ലൈനില്‍. പൊലീസ് സ്റ്റേഷനുകളിലും ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലും ഈ സേവനം നിര്‍ത്തലാക്കും. വാഹനാപകട റിപ്പോര്‍ട്ട് (ആര്‍ക്കും പരുക്കില്ലെങ്കില്‍ മാത്രം), അപകട റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്, ട്രാഫിക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അജ്ഞാത വാഹനങ്ങള്‍ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കല്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തവണകളായുള്ള പിഴയടയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പരിശോധിക്കല്‍, ഗതാഗതം സുഗമമാണോയെന്നുള്ള പരിശോധന എന്നിവയാണ് ഓണ്‍ലൈനിലാകുന്ന മറ്റു സേവനങ്ങള്‍.

പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി

കുവൈത്ത് : കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി. മാര്‍ച്ച് 10 മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നതാണ് നിര്‍ത്തലാക്കിയത്. മറ്റ് പ്രവാസികളിലേക്കും കൂടി നടപടി ഉടന്‍ വ്യാപിപ്പിക്കും .

ജോലിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ സ്ഥാപനങ്ങളുടെ പേരില്‍ ജോലിവാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രവാസികളില്‍നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരം നല്‍കിയത്. വ്യാജതൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്. യുഎഇയിലെ മികച്ച സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി ഓഫര്‍ ലെറ്ററുകള്‍ നിര്‍മിച്ച് തൊഴിലന്വേഷകര്‍ക്ക് അയയ്ക്കുകയാണ് തട്ടിപ്പുകാര്‍. നല്ല ശമ്പളവും വാര്‍ഷിക അവധിയും ആകര്‍ഷകമായ അനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ […]