രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മോദിയെയും   ബിജെപി സര്‍ക്കാരിനെയും  രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ലെന്നും പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സ്മൃതി പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവനകള്‍ കുമ്പസാരമാണെന്നും ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി എതിരാളികളെ ശകാരിച്ചുകൊണ്ട് ഒരു ഇടം കണ്ടെത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. നോട്ട് […]

പൊമ്ബിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമര്‍ശം ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: പൊമ്ബിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമര്‍ശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്വാദി പാര്‍ട്ടി എംപി അസംഖാന്‍റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് ഭരണഘടനാ ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയില്‍ ഇരുന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയത്.കുഞ്ചിത്തണ്ണിയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു മണി പൊമ്ബിള […]

കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍ – വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത‍. പാവപ്പെട്ടകര്‍ഷകരുടെ വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭയില്‍ പറഞ്ഞു.   ഇതിനായി നിയമ ഭേദഗതി കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അമ്ബത് സെന്റ് വരെയുള്ള ഭൂമി ജപ്തി ചെയ്യില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന […]

അതിരപ്പിള്ളി പദ്ധതി: സമവായത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാന്‍  സര്‍ക്കാര്‍ ശ്രമിക്കുന്നതായി  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര ജലക്കമ്മിഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂ. വെള്ളച്ചാട്ടത്തിന്റെ ഭംഗി നിലനിറുത്തി കൊണ്ട് തന്നെയാവും പദ്ധതി നടപ്പാക്കുകയെന്നും പിണറായി വിശദീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം 2018 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. 2019 മധ്യത്തിലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് സമയമാകുക. തിരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ തുക രാജ്യത്തിന് ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ  ഒഴിവാക്കുന്നതിന് രാജ്യത്തെ നിയമസഭകളലേക്കും, ലോക്സഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.  

സൈ​ന്യ​ത്തി​ന്​ മ​തി​യാ​യ ആ​യു​ധ​ങ്ങ​ളു​ണ്ട്,​ പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​​ന്‍റ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ മ​തി​യാ​യ ആ​യു​ധ​ങ്ങ​ള്‍ സൈ​ന്യ​ത്തി​​ന്‍റ പ​ക്ക​ലു​ണ്ടെ​ന്ന്​ ​പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി രാ​ജ്യ​സ​ഭ​യി​ല്‍ പ്രഖ്യാപിച്ചു. യു​ദ്ധമുണ്ടായാല്‍ കേവലം പ​ത്തു​ദി​വ​സത്തേക്കുമാത്രമുള്ള  ആയുധശേ​ഷി​യേ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​നു​ള്ളൂ​വെ​ന്ന്​  സി.​എ.​ജി  റി​പ്പോ​ര്‍​ട്ടി​ല്‍പ​റ​ഞ്ഞി​രു​ന്നു.  ഈ വി​ഷ​യം രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു ജെ​യ്​​റ്റ്​​ലി. ആ​യു​ധ​ങ്ങ​ള്‍ സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ച്ച​താ​യും ഇ​തി​നാ​യി അ​ധി​കാ​ര​ങ്ങ​ള്‍ വി​കേ​ന്ദ്രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷം തൃ​പ്​​ത​രാ​യി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ന്നാ​ണ്​ ല​ഘൂ​ക​രി​ച്ച​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ്​ എം.​പി ആ​ന​ന്ദ്​ ശ​ര്‍​മ, മൂ​ന്ന്​ വ​ര്‍​ഷം ഒ​ന്നും ചെ​യ്യാ​തി​രു​ന്ന […]

ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവി

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയായി നിയമിക്കാന്‍  മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ടി പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ തന്നെ നീക്കിയതെന്നു ആരോപിച്ച്‌ സെന്‍കുമാര്‍ സുപ്രീം കോടതിയെ […]

ഒപ്പം നില്‍ക്കാന്‍ ശശികല M L A മാര്‍ക്ക് ആറുകോടി നല്‍കിയതായി ആരോപണം.

ചെന്നൈ: എടപ്പാടി പളനി സ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല കോഴ നല്‍കിയെന്ന് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ നടത്തിയെ സ്റ്റിങ് ഓപ്പറേഷനിലാണ് ഇത് പുറം ലോകമറിഞ്ഞത്. സൂളൂര്‍ എംഎല്‍എ ആര്‍.കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്.എസ്. ശരവണന്‍ എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ പറയുന്നുണ്ട്. സഖ്യകക്ഷി നേതാക്കളായ ഇവര്‍ […]