സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ളെ ത​ട​ഞ്ഞ​ത് ഗു​ണ്ടാ​യി​സ​മെ​ന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ മടക്കിയയച്ചത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പൊലീസ് സംയമനം പാലിച്ചു. വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിരിക്കാമെന്നും കടകംപള്ളി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കിയിരുന്നു. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയുമാണ് നീലിമലയില്‍ മൂന്നു മണിക്കൂറിലേറെ സമയം തടഞ്ഞുവച്ചത്. മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികള്‍ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് […]

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ച്‌ മുഖ്യമന്ത്രി

കൊല്ലം: കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ സ്നേഹപൂര്‍വ്വമുള്ള കുറ്റപ്പെടുത്തലിനെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതിലൂടെ സര്‍ക്കാരിന്  മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒറ്റക്കെട്ടായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. പ്രളയം വന്നില്ലെങ്കില്‍ അതിന്‍റെ ഉദ്ഘാടനം കഴിഞ്ഞേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, ഇപ്പോള്‍ ബൈപാസ് ഇതെല്ലാം നാടിന്‍റെ വികസനത്തിന് ഒഴിച്ചു കൂടാന്‍ ആവാത്തതാണ് എന്നതിനാലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. യാത്രാക്കുരുക്കില്‍ നിന്ന് മോചനം ഉണ്ടാകണമെങ്കില്‍ റോഡിന്‍റെ […]

ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. നാല് മണിക്ക് തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നു പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും. […]

ഇത് സ്വപ്ന സാക്ഷാത്കാരം; അഭിമന്യുവിന്‍റെ വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി

ഇടുക്കി: സിപിഐ എം അഭിമന്യുവിന്‍റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീടിന്‍റെ താക്കോല്‍ദാനം മുഖ്യമന്ത്രി  പിണറായി വിജയന്‍ കൈമാറി. രാവിലെ പത്തിന് വട്ടവടയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു മുഖ്യമന്ത്രി വീടിന്‍റെ താക്കോലും  അഭിമന്യുവിന്‍റെ മാതാപിതാക്കളുടെ പേരില്‍ സി പി എം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയും കൈമാറിയത്. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്‍റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയില്‍ 1,226 […]

മുന്നാക്ക സംവരണം; അംബേദ്കറിന്‍റെ സ്വപ്നമാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉയര്‍ച്ചയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം, നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസവുമാണ് ബിജെപി സര്‍ക്കാരിന്‍റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് തെളിയിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. നാലുവര്‍ഷം […]

ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇടപെടുന്നു. പതിനാറിന് തിരുവനന്തപരുത്ത് ഉന്നതതല യോഗം വിളിച്ചു. സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. ആലപ്പാട്ടെ വിഷയങ്ങളെക്കുറിച്ച്‌ സര്‍ക്കാരിന് നല്ല ബോധമുണ്ടെന്നും വിശദമായി വരിശോധിച്ച്‌ സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും സമരസമിതി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈ […]

പണിമുടക്കും ഹര്‍ത്താലും ഒരു മണിക്കൂറായി ചുരുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരളാ ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും ഇത് സംബന്ധിച്ച്‌ കത്ത് നല്‍കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് തുടര്‍ന്നാല്‍ ഈ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഈ മാസം 16ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ വാടക, […]

‘എന്ത് വിശ്വസിച്ച് പെണ്‍കുട്ടികളെ പുറത്ത് വിടും’?; മുഖ്യമന്ത്രിക്ക് ഒരച്ഛന്‍റെ കത്ത്;

കൊച്ചി:  വനിതാമതിലും സ്ത്രീ സുരക്ഷയും ലിംഗസമത്വവുമെല്ലാം ചര്‍ച്ചയാകുന്ന കേരളത്തില്‍ മുഖ്യമന്ത്രിയോട് ഇതാ ഒരു പെണ്‍കുട്ടിയുടെപിതാവിന്‍റെ ചോദ്യം ‘എന്ത് വിശ്വസിച്ച് രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ പുറത്ത് വിടും’.  തന്‍റെ മകള്‍ക്കു കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌കൊച്ചിയിലുണ്ടായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഫോര്‍ട്ട്‌കൊച്ചി സ്റ്റേഷനില്‍ പരാതി നല്‍കിയത്. നടപടിയില്ലാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തെഴുതി. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പിതാവ് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വൈകിട്ട് ഏഴുമണിക്ക് തന്‍റെ ഫ്ലാറ്റിലേക്കു നടക്കുമ്പോള്‍ ബൈക്കില്‍ എത്തിയ ഒരാള്‍ […]

കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നോക്ക സംവരണ ബില്‍: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെക്കുറിച്ച്‌ കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നാക്ക സംവരണ ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നോക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന സംവരണ ബില്‍ ചരിത്രപരമാണെന്നും മോദി അവകാശപ്പെട്ടു. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന ഭരണഘടനാ (124ാം ഭേദഗതി) ബില്‍, 2019 ലോക്‌സഭ അംഗീകരിച്ചിരുന്നു. അതേസമയം, ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജ്യസഭ കലുഷിതമായിരുന്നു. എന്നാല്‍ ‘ജനങ്ങളുടെ അഭിപ്രായം’ രാജ്യസഭ മാനിക്കും എന്നാണ് തന്‍റെ വിശ്വാസം […]

തട്ടുകടക ഭക്ഷണത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്തെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സംവിധാനം വരുന്നു. തെരുവ് ഭക്ഷണത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടേതാണ് ഈ നീക്കം. ഓരോ ജില്ലയിലും ഓരോ സ്ഥലം എന്ന രീതിയിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രകാരം പെട്ടിക്കടകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. കൂടാതെ വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഈ പദ്ധതി കൊണ്ടുവരുന്നതിന് മുന്നോടിയായി അധികൃതര്‍ വിവര ശേഖരണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ […]