ശബരിമല യുവതീ പ്രവേശനം; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സാധ്യത. മണ്ഡലകാലത്തെ തീര്‍ത്ഥാടനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവതീ പ്രവേശന വിധിയും അതിന്‍റെ നടപ്പാക്കലും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നാളെ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ചായിരിക്കും സര്‍വകക്ഷിയോഗത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക. യുവതീ പ്രവേശവിധി […]

ബാഗില്‍ വിഷപ്പാമ്പ്; വിമാനത്താവളത്തില്‍ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

നെടുമ്പാശേരി: ഹാന്‍ഡ് ബാഗില്‍ വിഷപ്പാമ്പുമായി യാത്രക്കൊരുങ്ങിയ ആളുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയതാണ് പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളം (40). അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു കൂര്‍ക്ക വാങ്ങിയിരുന്നു. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സി […]

വ്യത്യസ്ത മേക്കോവറുമായി മമ്മൂക്ക; ‘യാത്ര’ കേരളത്തിലും മിന്നിക്കും

വ്യത്യസ്ത പ്രമേയം പറയുന്നതും മാസ് എന്‍റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ‘യാത്ര’.  ചിത്രീകരണം പൂര്‍ത്തിയായ യാത്ര നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച വരവേല്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 21നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് […]

കാട്ടുതീയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി ശ്രുതി ഹാസന്‍; ഞെട്ടല്‍ വിട്ടുമാറാതെ താരം

കാലിഫോര്‍ണിയ: വൈറലായി നടി ശ്രുതി ഹാസന്‍റെ ട്വീറ്റ്. കാലിഫോര്‍ണിയെ ഒന്നടങ്കം വിറപ്പിച്ച കാട്ടു തീയില്‍ നിന്ന് തലനാരിഴയ്ക്ക്  രക്ഷപ്പെട്ടതിന്‍റെ ആശ്വാസം പങ്കുവെച്ചാണ് താരം ട്വീറ്റ് ചെയ്തത്. കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നു. കാട്ടുതീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ശ്രുതി ട്വീറ്റ് ചെയ്തു. ലോക പ്രശസ്ത ഗായിക ലേഡി ഗംഗ, നടിയും മോഡസുമായ കിം കാര്‍ദാഷിന്‍, […]

താരനിശയെ ചൊല്ലി തര്‍ക്കം; ഒത്തു തീര്‍പ്പില്‍ കൈകോര്‍ത്ത് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

കൊച്ചി: താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മില്‍ നടന്ന തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് എത്തി. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശ ഡിസംബര്‍ ഏഴിന് തന്നെ നടത്താന്‍ തീരുമാനമായി. അബുദാബിയില്‍ വെച്ചാണ് താരനിശ നടക്കുക. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് […]

നീതി തേടി സനലിന്‍റെ കുടുംബം, കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ ഉപവാസമിരിക്കും

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി ഹരികുമാറിനെ അറസ്‌റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധവുമായി കുടുംബം. സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നീതി തേടി താന്‍ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി അറിയിച്ചു. നാളെ ആയിരിക്കും ഏകദിന ഉപവാസം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനല്‍കുമാറിന്‍റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടുകയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അച്ഛന്‍ വര്‍ഗീസിനും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് വിഷ്ണുപുരം ചന്ദ്രശേഖരനുമൊപ്പം വിജി […]

ഇന്ധനവില വീണ്ടും താഴ്ന്നു

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 79.51 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 76.07 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 80.92,  ഡീസല്‍ വില 77.54 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം […]

സനല്‍ കേസ്; ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്ക് തളളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎസ്പി ഹരികുമാറിനേയും അടുത്ത സുഹൃത്തായ ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച അനൂപ് കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ബിനുവിന്‍റെ മകനും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ അനൂപ് കൃഷ്ണയാണ് ഹരികുമാറിന്‍റെ സിഫ്റ്റ് കാര്‍ തൃപ്പരപ്പില്‍ നിന്ന് കല്ലറയിലെ വീട്ടിലെത്തിച്ച് കൊടുത്തത്. ഉച്ചയോടെ കസ്റ്റഡിയലെടുത്ത സതീഷ്കുമാറിനെ വൈദ്യ പരിശോധനയക്ക് ശേഷം നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വൈകുന്നേരത്തേടെയാണ് […]

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്‍റെയും ചുമതല അനന്ത് കുമാറിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗലൂരു സൗത്ത് […]

സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക് ആരംഭിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചു. ഓട്ടോടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യമുന്നയിച്ച് ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ അറിയിച്ചു.