രാജ്യത്ത് ഭീതി പടര്‍ത്തി കൂടുതല്‍ പേര്‍ക്ക് കൊറോണ; 24 മണിക്കൂറില്‍ 9,996 കൊവിഡ് രോഗികള്‍, 357 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,996 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 357 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ എണ്ണായിരം കടന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 2,86,579 ആയി ഉയര്‍ന്നു. ഇതില്‍ 1,41,029 പേരുടെ രോഗം ഭേദമായി. ആകെ 8102 പേരാണ് മരിച്ചത്. ഇതില്‍ ഏറിയ പേരും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. മഹാരാഷ്ട്രയില്‍ 3438 പേരും ഗുജറാത്തില്‍ 1347 പേരും മരിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ […]

ഇനി ഇളവുകളില്ല; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ( 10/06/2020) കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോര്‍ട്ടുകളില്‍ നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് എത്തുന്നത് കാരണം കൊറോണ രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവുണ്ടാകുന്നു. ഇത് വലിയ ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഒരു ഘട്ടത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്.ഇതെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. പുറത്തുനിന്നും വരുന്നവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നുണ്ട് […]

ഓണ്‍ലൈന്‍ പഠനം; സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

കോട്ടയം: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്ബരുകള്‍ ചുവടെ: ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ കോട്ടയം- 0481 2566750,9495392352, 9947614076, 9947747579 കടുത്തുരുത്തി – 04829 283511 ,9744649644, 7034545657 കാഞ്ഞിരപ്പള്ളി – 0482 8221357,8547031360 ,9188824649 പാലാ- 04822 216599, 9656285079, 9747774831 ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ ഏറ്റുമാനൂര്‍ – 0481 2537301, 8157032946, 8078189589, 8606582761 കൊഴുവനാല്‍ – […]

തമിഴ്‌നാട്ടില്‍ കൊറോണ വ്യാപനത്തില്‍ കേരളത്തിന് ആശങ്ക : കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദ്ധരും

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. തീവ്ര പരിശോധനയും കര്‍ശന നിരീക്ഷണവും നടപ്പിലാക്കിയില്ലെങ്കില്‍ അടുത്തമാസം അവസാനത്തോടെ തമിഴ്‌നാട്ടില്‍ ഒന്നരലക്ഷം കോവിഡ് രോഗികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘമാണ് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയത്. മരണം ആയിരം കടന്നേക്കാമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനിടെ തമിഴ്‌നാട്ടില്‍ ഇന്നലെ 827 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. നിലവില്‍ ഒരോ ദിവസവുംമൊത്തം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അറുപതു ശതമാനം ചെന്നൈയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ […]

കൊറോണയുടെ ഉറവിടം കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍

ജനീവ: കൊവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍. ഇന്ന് തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച്‌ സ്വന്ത്രവും സമഗ്രവുമായി അന്വേഷിക്കണമെന്നും കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷണം വേണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. ചൈനയുടെ ലാബില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്നാണ് അമേരിക്കയുടെ ആരോപണം. വൈറസ് പടരാതിരിക്കാന്‍ ചൈന നടപടിയെടുത്തില്ലെന്നും അമേരിക്ക ആരോപിച്ചിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് […]

യുഎഇയില്‍നിന്ന് ഇന്ന് കേരളത്തിലേക്ക് മൂന്ന് വിമാനം

ദുബായ്> യുഎഇയില് നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്. ദുബായില്നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്വീസുമാണ് ഉണ്ടാകുക. ഈ വിമാനങ്ങളിലായി 531 പ്രവാസികളാണ് ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങുക. പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടം ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തില് ഗള്ഫില് നിന്നും കേരളത്തിലേക്ക് 26 സര്വീസുണ്ട്. ഇതില് 13 എണ്ണവും യുഎഇയില് നിന്നാണ്. ഇതടക്കം ഇന്ത്യയിലേക്ക് 36 സര്വീസുകള് ഉണ്ടാകുമെന്ന് എയര്‌ഇന്ത്യ അധികൃതര് അറിയിച്ചു. 16 […]

കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കും? കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും?; ആരോഗ്യമന്ത്രി വിശദീകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനങ്ങളെല്ലാം ആശങ്കയിലും ഭീതിയിലുമാണ്. ദിനംപ്രതി പരിശോധനാഫലം കിട്ടുമ്ബോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വൈറോളജി ലാബുകളും അവിടെ ഉറങ്ങാതെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കിലൂടെ പറഞ്ഞു. രോഗലക്ഷണമുള്ളവരുടെ സാമ്ബിളുകള്‍ എടുക്കുന്നതെങ്ങനെ, ലാബിലേക്ക് അയക്കുന്നതെങ്ങനെ, കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കും, കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും, രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ എന്നും ആരോഗ്യമന്ത്രി വിശദ്ദീകരിക്കുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ […]

തക്കാളി ജ്യൂസ് ആരോഗ്യത്തിന് ഏറെ നല്ലത്

തക്കാളി ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. വിറ്റാമിനുകളും കാല്‍സ്യവും ധാരാളം അടങ്ങിയതാണ് തക്കാളി. തക്കാളി ജ്യൂസ് കുടിക്കുന്നതിലും പല ഗുണങ്ങളുണ്ട്. ഉപ്പ് ഇടാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സാഹായിക്കുമെന്നാണ് പുതിയ പഠനം. ഇതുവഴി യുവാക്കളിലെ ഹൃദോഗ സാധ്യതയെ തടയാനും കഴിയും. ജപ്പാനിലെ പ്രമുഖ യൂണിവേഴ്സിറ്റിയില്‍ ആണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ന്യൂട്രിഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവന്നത്. 184 പുരുഷന്മാരിലും 297 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. […]